|    Mar 26 Sun, 2017 3:27 am
FLASH NEWS

അപകടങ്ങള്‍ തുടര്‍ക്കഥ: ഒരു മാസത്തിനിടെ മരണപെട്ടത് നാലുപേര്‍

Published : 12th October 2016 | Posted By: Abbasali tf

സുല്‍ത്താന്‍ബത്തേരി: ഒരുമാസത്തിന്നിടെ സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ വാഹനാപകടത്തില്‍ മരിച്ചത് നാല് പേര്‍. ഇതില്‍ മൂന്ന് പേരും മരിച്ചത് കെഎസ്ആര്‍ടിസി ബസ്സ് ഇടിച്ചാണ്. ഒരാള്‍ ഇരുചക്ര വാഹനങ്ങള്‍ തമ്മിലിടിച്ചാണ് മരിച്ചത്. സെപ്തംബര്‍ 11ന് സുല്‍ത്താന്‍ ബത്തേരി ട്രാഫിക് ജംഗ്ഷന് സമീപം രാത്രി കെഎസ്ആര്‍ടിസി ബസ് ഇടിച്ച് മമ്മു എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ സുല്‍ത്താന്‍ ബത്തേരി പോലിസ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കിയെങ്കിലും 26ന് മരണപെട്ടു. അടുത്ത അപകടം നടക്കുന്നത് സെപ്തംബര്‍ 30നാണ്. സുല്‍ത്താന്‍ ബത്തേരി ചുങ്കത്ത്  പുലര്‍ച്ചെ കെഎസ്ആര്‍ടിസി ബസ്സ് എതിരെ വന്ന ഇരുചക്രവാഹനത്തില്‍ ഇടിച്ച് ബൈക്ക് യാത്രികനായ ചീരാല്‍ നമ്പ്യാര്‍കുന്ന സ്വദേശി പള്ളിക്കുത്ത് ലാല്‍പ്രമോദ് മരണപെട്ടു. അടുത്ത അപകടം സംഭവിക്കുന്നത് ഒക്ടോബര്‍ 8നാണ്. സുല്‍ത്താന്‍ ബത്തേരി പാട്ടവയല്‍ റൂട്ടില്‍ പുത്തന്‍കുന്ന് കോടതിപ്പടിക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മൂലങ്കാവ് മലേക്കുടി രാജന്റെ മകന്‍ ബേസില്‍ മരിച്ചു. ഏറ്റവും ഒടുവിലായി സംഭവിച്ചത് നായ്ക്കട്ടിയില്‍ കഴിഞ്ഞ ശനിയാഴ്ച റോഡ് മുറിച്ച് കടക്കുന്നതിന്നിടെ എതിരെ വന്ന ഇരുചക്രവാഹനം തട്ടി ഗരുതരമായി പരിക്കേറ്റ് ചികിത്‌സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിയുടെ  മരണമാണ്. മാതമംഗലം ഗവ. ഹൈസകൂള്‍ എസ്എസ്എല്‍സി വിദ്യാര്‍ത്ഥിയും നായ്ക്കട്ടി കോഴിക്കാവില്‍ ഹുസൈന്‍-ആമിന ദമ്പതികളുടെ മകനുമായ മുഹമ്മദ് അജ്മല്‍ ആണ് ചികിത്സയ്ക്കിടെ ഇന്നലെ പുലര്‍ച്ചെ മരണപെട്ടത്. ഇതോടെ നാല് പേരാണ് സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ ഒരുമാസത്തിന്നിടെ മരണപ്പെടുന്നത്. വാഹനാപകടങ്ങള്‍ വര്‍ധിച്ചിട്ടും അധികൃതര്‍ നിസംഗത തുടരുകയാണെന്ന് ആക്ഷേപമുണ്ട്.

(Visited 25 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക