|    Jan 24 Tue, 2017 12:32 am

അപകടങ്ങള്‍: ചെന്നിത്തല കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചു

Published : 23rd September 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തില്‍ അടിക്കടിയുണ്ടാവുന്ന റെയില്‍വേ അപകടങ്ങള്‍ തടയാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു.
അടുത്തിടെ ഉണ്ടായ രണ്ട് ട്രയിന്‍ അപകടങ്ങളുടെ പശ്ചത്തലത്തിലാണ് ചെന്നിത്തലയുടെ കത്ത് .  തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള 120 കിമീ റെയില്‍വേ ട്രാക്കില്‍ 202 വിള്ളലുകള്‍ കണ്ടെത്തിയിട്ടും അവഗണിക്കപ്പെടുകയായിരുന്നു. അപകടം നടന്നിടത്ത് 300 മീറ്റര്‍ ട്രാക്ക് പൂര്‍ണമായും തകര്‍ന്നതായി അള്‍ട്രാസോണിക് പരിശോധനയില്‍ കണ്ടെത്തിയതാണ്.
മൂന്നുമാസം കൂടുമ്പോള്‍ നടത്തുന്ന അള്‍ട്രാസോണിക് പരിശോധന കേരളത്തില്‍ ആറുമാസം കൂടുമ്പോഴാണ് നടക്കുന്നത്. റെയില്‍വേ അപകടങ്ങള്‍ വര്‍ധിക്കുതിന് ഇതെല്ലാം പ്രധാന കാരണങ്ങളാണെന്ന് കത്തില്‍ ചെന്നിത്തല ചൂണ്ടിക്കാട്ടി. തെരുവു  നായ  ആക്രമണം  മൂന്നുവയസ്സുകാരന്‍
ഉള്‍പ്പെടെ മൂന്നുപേര്‍ക്ക്
കടിയേറ്റു
പെര്‍ള(കാസര്‍കോട്):  പെര്‍ള ടൗണില്‍ തെരുവുനായയുടെ അക്രമണത്തില്‍ മൂന്നു വയസ്സുകാരനടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം.
പെര്‍ള ടൗണിലെ ഒരു കടയില്‍ നില്‍ക്കുകയായിരുന്ന കുട്ടി ഉള്‍പ്പെടെയുള്ള മുന്നു പേരെയാണ് നായ കടിച്ചത്. പെര്‍ളയിലെ വ്യാപാരി പ്രകാശ് പൈയുടെ മുന്ന് വയസ്സുള്ള ശ്രീവിഷ്ണുവിനാണ് ആദ്യം നായയുടെ കടിയേറ്റത്. കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ ബന്ധു മഹേശി(30)നും കടിയേറ്റു. ശ്രീവിഷ്ണുവിന്റെ മുഖത്തും നെഞ്ചിനും കടിയേറ്റിട്ടുണ്ട്. മഹേശിന്റെ കാലിനാണ് പരിക്ക്. അതിനിടെ കടയിലേക്ക് വരികയായിരുന്ന കാടമന മാടത്തടുക്കയിലെ അന്‍വറി(18)നും നായയുടെ കടിയേറ്റു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക