|    Oct 22 Sun, 2017 6:39 am

അപകടങ്ങളില്‍ പെടുന്നവര്‍ക്ക് അടിയന്തിര സഹായത്തിന് ആക്‌സിഡന്റ് റെസ്‌പോണ്‍സ് ടീം

Published : 11th August 2017 | Posted By: fsq

 

കൊല്ലം: വര്‍ധിച്ചു വരുന്ന റോഡപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയും അപകടങ്ങളില്‍ പെടുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കുന്നതിനുമായി ആക്‌സിഡന്റ് റെസ്‌പോണ്‍സ് ടീം(ആര്‍ട്ട്) എന്ന സംവിധാനം കൊല്ലം സിറ്റിയില്‍ പോലിസ് രൂപീകരിച്ചു. നാല് മോട്ടോര്‍ സെക്കിളുകളിലായി കൊല്ലം സിറ്റി പരിധിയില്‍ പട്രോളിങ് നടത്തുന്ന ഈ ടീം കണ്‍ട്രോള്‍ റൂമില്‍ നിന്നും ട്രാഫിക് പോലിസ് സ്‌റ്റേഷനില്‍ നിന്നും ലഭിക്കുന്ന സന്ദേശത്തിനനുസരിച്ച് അപകടസ്ഥലത്തെത്തി അടിയന്തര സഹായം നല്‍കും. പൊതു ജനങ്ങള്‍ക്ക് 100, 1090, 1091, 9846100100, 9497930863 എന്നീ നമ്പരുകളില്‍ അപകട വിവരം അറിയിക്കാം. സംവിധാനത്തിന്റെ ഉദ്ഘാടനം കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ അജിതാ ബീഗം  കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ ട്രാഫിക് നോഡല്‍ ഓഫിസര്‍ എ അശോകന്‍, അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക