|    Jul 26 Wed, 2017 8:29 am
FLASH NEWS

അപകടങ്ങളില്ല; റോഡില്‍ സംഭവിക്കുന്നത് കുറ്റകൃത്യങ്ങള്‍- എസ് ശ്രീജിത്ത്

Published : 16th November 2015 | Posted By: SMR

കോഴിക്കോട്: റോഡപകടങ്ങള്‍ സംഭവിക്കുന്നില്ലെന്നും സംഭവിക്കുന്നത് അശ്രദ്ധമായി വാഹനം ഓടിക്കുന്നതുമൂലമുണ്ടാവുന്ന കുറ്റകൃത്യങ്ങളാണെന്നും എസ് ശ്രീജിത്ത് ഐപിഎസ്. ട്രോമാ കെയര്‍ കോഴിക്കോട് (ട്രാക്ക്) ആഭുമുഖ്യത്തില്‍ കോഴിക്കോട് സിറ്റി അതിര്‍ത്തിക്കുള്ളില്‍ റോഡപകടങ്ങളില്‍ മരണമടഞ്ഞവരെ അനുസ്മരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാക്ക് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് എസ് ശ്രീജിത്ത് ഐപിഎസ് പറഞ്ഞു.
ജില്ലയില്‍ ഈവര്‍ഷം 302 റോഡപകടങ്ങള്‍ ഉണ്ടായപ്പോള്‍ 136 പേരുടെ ജീവനാണ് സിറ്റി അതിര്‍ത്തിക്കുള്ളില്‍ നടന്ന അപകടങ്ങളില്‍ നഷ്ടമായത്. ഇവരോടുള്ള ആദരസൂചകമായി വിവിധ സ്‌കൂളിലെ വിദ്യാര്‍ഥി വോളന്റിയര്‍മാര്‍ 136 മെഴുകുതിരികള്‍ക്ക് വെളിച്ചം പകര്‍ന്നു. കോഴിക്കോട് ട്രോമാ കെയര്‍ സ്ഥാപക ഡയറക്ടര്‍ റിട്ട. എസ്പി അഡ്വ. സി എം പ്രദീപ് കുമാറിന്റെ അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി വി നാരായണന്‍, ട്രോമാകെയര്‍ കോഴിക്കോട് പ്രസിഡന്റ് ദിനകര്‍ കരുണാകര്‍, ആര്‍ ജയന്ത് കുമാര്‍, സി രഘുനാഥ്, എം കെ രാധാകൃഷ്ണന്‍, സീതാലക്ഷമി,ഡോ. കെ ജി അലക്‌സാണ്ടര്‍, സി കൃഷ്ണകുമാര്‍, കെ പി ചന്ദ്രന്‍, അരവിന്ദാക്ഷന്‍, എം സി ശ്രീജേഷ് കുമാര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക