|    Oct 22 Mon, 2018 3:36 pm
FLASH NEWS

അപകടക്കെണിയൊരുക്കി വെളിയംതോട്-ചുങ്കത്തറ റോഡ്

Published : 19th September 2017 | Posted By: fsq

 

നിലമ്പൂര്‍: കനത്ത മഴയെ തുടര്‍ന്ന് കെഎന്‍ജി റോഡ് വെള്ളം കെട്ടി നിന്ന് അപകട ഭീഷണി ഉയര്‍ത്തുമ്പോഴും അമിത വേഗതയിലുള്ള വാഹനങ്ങളുടെ മരണപ്പാച്ചില്‍ തുടരുന്നു. മോട്ടോര്‍ വാഹന വകുപ്പ് അടക്കമുള്ളവര്‍ റോഡിലെ പരിശോധന കുറച്ചതും, വാഹനങ്ങളുടെ അമിത വേഗതക്ക് കാരണമാകുന്നു. മഴ പെയ്ത് നനഞ്ഞു കിടക്കുന്ന റബറൈസ്ഡ് റോഡില്‍ ബ്രേക്ക് കിട്ടാതെ വാഹനങ്ങക്ക് തെന്നിപ്പോകുന്നത് പതിവായിരിക്കുകയാണ്. കുറഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ നാല് മനുഷ്യ ജീവനുകളാണ് നിലമ്പൂരിനും ചുങ്കത്തറക്കുമിടയില്‍ പൊലിഞ്ഞത്. ഇതില്‍ ശനിയാഴ്ച്ച മരിച്ച ഫിറോസും കഴിഞ്ഞ ഞായറാഴ്ച്ച മരിച്ച മാധവന്‍ നായരും അമിത വേഗത്തില്‍ വന്ന വാഹനങ്ങളുടെ ഇരകളാണ്. പാലാങ്കര സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചത് അമിത വേഗതയില്‍ എത്തിയ കാര്‍ ലോറിയുമായി ഇടിച്ചാണ്, അതുകഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം അമിത വേഗതയില്‍ എത്തിയ ഇന്നോവ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവറായ രണ്ടത്താണി സ്വദേശിയും മരിച്ചിരുന്നു. റോഡിലെ വാഹനങ്ങളുടെ മരണപ്പാച്ചിലിന് തടയിടേണ്ട പോലിസും, മോട്ടോര്‍ വാഹന വകുപ്പും അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ഒന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. കുടിവെള്ള പദ്ധതികള്‍ക്കുള്‍പ്പെടെ റോഡ് വെട്ടിപ്പൊളിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അത് പുര്‍വ്വ സ്ഥിതിയിലാക്കുന്നതിന് പൊതുമരമാമത്ത് വകുപ്പും അലംഭാവം കാണിക്കുകയാണ്. ജില്ലയില്‍ ഈ വര്‍ഷം വാഹനാപകടത്തില്‍ മരിച്ചത് 2738 പേരാണ്. ഇതില്‍ ഒരു ഡസനിലേറെ ജീവന്‍ പൊലിഞ്ഞത് ഈ റോഡിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss