|    Dec 10 Mon, 2018 5:53 am
FLASH NEWS

അപകടക്കെണിയായി ചീപ്പാന്‍ കുഴി പാലം

Published : 11th June 2018 | Posted By: kasim kzm

മുക്കം: കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കാരശ്ശേരി ചിപ്പാന്‍ കുഴി പാലം അപകടക്കെണിയാവുന്നു. പാലത്തിന്റെ വീതി കുറവ് കാരണമായി അടുത്ത കാലത്ത് ഒട്ടേറെ വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പെട്ടിട്ടുണ്ട്. ഇന്നലെയും ഒരു വാഹനം അപകടത്തില്‍പെട്ടു. തലനാരിഴയ്ക്കാണ് ആളപകടം ഒഴിവായത്. കൊടിയത്തൂര്‍ ഭാഗത്തു നിന്നു വരികയായിരുന്ന ലോറി ആഴമുള്ള തോട്ടിലേക്കു മറിയാതെ കല്ലിലും കൈവരിയിലുമായി തങ്ങിനില്‍ക്കുകയായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്് കാറും ഇതേ രൂപത്തില്‍ കല്ലില്‍ തടഞ്ഞു നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടിരുന്നു. നോര്‍ത്ത് കാരശ്ശേരി-ചെറുവാടി റോഡ് (എന്‍ എം ഹുസൈന്‍ ഹാജി റോഡ്) കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിച്ചിരുന്നു. ഇതോടെയാണ് ഈ റോഡിന് ശാപമോക്ഷമുണ്ടായതും ഗതാഗതം സുഗമമായതും. മലയോര മേഖലയിലെ മികച്ച റോഡായി ഇത് മാറി.
എന്നാല്‍ പാലം പഴയ രൂപത്തില്‍ തന്നെ നിലനില്‍ക്കുകയാണ്. വീതി കൂടിയ റോഡില്‍ നിന്ന് വീതി കുറഞ്ഞ പാലത്തിലേക്ക് പെട്ടെന്നു പ്രവേശിക്കുമ്പോള്‍ അപരിചിതരുടെ വാഹനങ്ങള്‍ തോട്ടിലേക്കു മറിയുകയാണ്. റോഡിന് അനുസൃതമായി പാലവും വീതി കൂട്ടുകയേ പരിഹാരമുള്ളൂ. പാലം ഏറെപഴക്കമുള്ളതുമാണ്. അതിനാല്‍ പാലം പുനര്‍നിര്‍മിച്ച് അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss