|    Nov 16 Fri, 2018 12:53 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അപകടകരമായ സ്ഥലങ്ങളില്‍ ജനവാസം പ്രോല്‍സാഹിപ്പിക്കില്ല

Published : 28th August 2018 | Posted By: kasim kzm

ഇടുക്കി/തിരുവനന്തപുരം: പ്രളയത്തിലും ഉരുള്‍പൊട്ടലിലും വന്‍നാശമുണ്ടായതും അപകടകരമായ അവസ്ഥയിലുള്ളതുമായ ഇടങ്ങളില്‍ വീണ്ടും ജനവാസം പ്രോല്‍സാഹിപ്പിക്കില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ധാരാളം ഭൂമി കൈവശമുള്ളവരോ വ്യക്തികളോ സംഘടനകളോ ഭൂമി നല്‍കിയാല്‍ ഇവിടങ്ങളില്‍ താമസിച്ചവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവും. ഇത്തരത്തില്‍ ഭൂമി ലഭ്യമായില്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ ഭൂമി ഏറ്റെടുത്ത് പുനരധിവാസം നടത്തുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് നടന്ന അവലോകനയോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഇടുക്കി ജില്ലയില്‍ വന്‍നാശമുണ്ടായ സ്ഥലങ്ങളില്‍ വീണ്ടും ജനവാസം പ്രോല്‍സാഹിപ്പിക്കേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം തീരുമാനിച്ചു. അതീവ അപകടകരമെന്നു വിലയിരുത്തിയ മേഖലകളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതു സംബന്ധിച്ച് തീരുമാനമുണ്ടാക്കും. വാസയോഗ്യമല്ലാത്ത വീടുകളുടെ കൃത്യമായ കണക്ക് നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്നും ജില്ലാതല ദുരിതാശ്വാസ അവലോകന യോഗം വിലയിരുത്തി. ക്യാംപുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് ഉടന്‍ പണം അക്കൗണ്ടുകളില്‍ ലഭ്യമാകുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലയിലെ റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ ഉടന്‍ നടപടിയെടുക്കും. 1,584 വാസയോഗ്യമല്ലാത്ത വീടുകള്‍ ജില്ലയിലുണ്ടെന്ന കണക്കാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. 278 ഇടങ്ങളില്‍ ഉരുള്‍പൊട്ടി. 2000 കിലോമീറ്റര്‍ റോഡ് തകര്‍ന്നു.
അതേസമയം, ഉദ്യോഗസ്ഥരുടെ ഈ കണക്കുകള്‍ തെറ്റാണെന്ന് എംഎല്‍എമാര്‍ ആരോപിച്ചു. 1,500 വീടുകളില്‍ വൈദ്യുതി എത്താനുണ്ട്. അപകടത്തിലായ 10,961 വീടുകളില്‍ 6,000 വീടിന്റെ ബലപരിശോധന പൂര്‍ത്തിയായെന്നും അധികൃതര്‍ വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss