|    Jan 17 Tue, 2017 2:38 pm
FLASH NEWS

അപകടം: ഷീലാദീക്ഷിത് പരിക്കുകളോടെ രക്ഷപ്പെട്ടു

Published : 18th July 2016 | Posted By: SMR

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഷീലാദീക്ഷിത് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. റോഡ്‌ഷോയ്ക്കിടെ മിനിലോറിയില്‍ ഒരുക്കിയ താല്‍ക്കാലിക വേദി തകരുകയായിരുന്നു. അവര്‍ക്ക് നേരിയ പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് മറ്റൊരു കാറിലാണ് യാത്ര തുടര്‍ന്നത്.
അമൗസി വിമാനത്താവളത്തില്‍ നിന്ന് പാര്‍ട്ടി ആസ്ഥാനത്തേക്ക് പോവുകയായിരുന്നു ദീക്ഷിതിന്റെ വാഹനവ്യൂഹം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷമുള്ള അവരുടെ ആദ്യ യുപി സന്ദര്‍ശനമായിരുന്നു ഇത്. റോഡ്‌ഷോയില്‍ യുപിസിസി അധ്യക്ഷന്‍ രാജ് ബബ്ബാര്‍ അനുഗമിച്ചിരുന്നു. കഴിഞ്ഞദിവസമാണ് ഇവരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക