|    Jan 19 Thu, 2017 4:24 pm
FLASH NEWS

അപകടം ഭീതിയിലാഴ്ത്തി: സ്‌കൂള്‍ ബസ്സിന്റെ രേഖകള്‍ പരിശോധിക്കും

Published : 28th August 2016 | Posted By: SMR

കൊണ്ടോട്ടി: നീറാട് ഇറക്കത്തില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് നാട്ടുകാരെ ഭീതിയിലാഴ്ത്തി. ഇന്നലെ രാവിലെ 9.30 ഓടെയാണ് എടവണ്ണപ്പാറ റോഡില്‍ നീറാട് ഇറക്കത്തില്‍ വച്ച് മൊറയൂര്‍ വിഎച്ച്എംഎച്ച്എസ്എസിന്റെ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ടത്.
ബസ്സിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ വീണതോടെ ബസ് നിയന്ത്രണ വിധേയനാക്കാനുള്ള ശ്രമത്തിലാണ് റോഡരികില്‍ നിര്‍ത്തിയിട്ട ഒരു ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ചത്. പിന്നീട് നീറാട് അങ്ങാടിയും കഴിഞ്ഞ് റോഡിന്റെ വശത്തെ പറമ്പില്‍ കയറിയാണ് ബസ് നിന്നത്. ബസ്സിന്റെ നിയന്ത്രണം വിട്ടുള്ള വരവ് കണ്ട് റോഡിലുള്ളവരും കച്ചവടക്കാരും ഭയന്നു. എടവണ്ണപ്പാറ റോഡി ല്‍ നീറാട് ഇറക്കം ഇറങ്ങുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട ഒരു ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു.ഓട്ടോറിക്ഷ അപകടത്തില്‍ പാടെ തകര്‍ന്നു. ബസ്സില്‍ കുട്ടികളില്ലാത്തതും എതിരെ വലിയ വാഹനങ്ങളെത്താതിരുന്നതും വന്‍ അപകടം ഒഴിവാക്കി. സ്‌കൂള്‍ മദ്‌റസ സമയമല്ലാത്തതും അപകടത്തിന്റെ തീവ്രത കുറച്ചു. വേങ്ങര കണ്ണമംഗലം മേപ്പാട്ടുപാറ പുള്ളാട്ട് വീട്ടില്‍ മുസ്തഫ(51)യാണ് അപകടത്തില്‍ മരിച്ചത്.
സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി. സ്‌കൂള്‍ ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിഷന്‍ എന്നിവ പരിശോധിക്കുമെന്ന് കൊണ്ടോട്ടി സിഐ പി കെ സന്തോഷ് പറഞ്ഞു. ഇതുമായി സ്‌കൂള്‍ അധികൃതരില്‍ നിന്ന് വിവരങ്ങള്‍ തേടും. സ്‌കൂള്‍ ബസ്സിന് ഫിറ്റ്‌നസ് സര്‍ട്ടിഫക്കറ്റ് നല്‍കിയ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറോടും വിവരങ്ങള്‍ തേടും. അപകടത്തില്‍ പരിക്കേറ്റ ബസ് ഡ്രൈവര്‍ വേലായുധന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക