|    Aug 19 Sat, 2017 12:56 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അപകടം ബന്ധുവീട്ടില്‍ നിന്നു മടങ്ങുമ്പോള്‍

Published : 6th August 2017 | Posted By: fsq

 

താമരശ്ശേരി:  കരുവന്‍പൊയിലിലെ സുസമ്മതനായ അബ്ദുര്‍റഹിമാനും കുടുംബവും വയനാട് വടുവന്‍ചാലിലെ ബന്ധു വീട്ടില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് വിരുന്നിനു പോയത്. ഇവര്‍ കൊടുവള്ളിയില്‍ നിന്നും മറ്റൊരു വാഹനത്തിലാണ് വയനാട്ടിലേക്ക് പോയത്. ആ വാഹനത്തിനു പകരമായാണ് അപകടത്തില്‍ പെട്ട ജീപ്പ് ഏര്‍പ്പാടാക്കിയത്. അബ്ദുര്‍റഹിമാനൊപ്പം മകന്‍ ഷാജഹാനും  മകള്‍ സഫീനയും, ബന്ധു ഹസീനയും മരുമക്കളും ഉണ്ടായിരുന്നു. വിദേശത്തായിരുന്ന ഷാജഹാനും സഹോദരന്‍ ഷാഹിദും അടുത്തിടെയാണ് നാട്ടില്‍ വന്നത്. ഇന്നലെ വൈകുന്നേരം ഷാഹിദ് പിതാവിനെയും ബന്ധുക്കളെയും കൂട്ടിവരാന്‍ വയനാട്ടിലേക്ക് പോവാനിരിക്കെയാണ ്അപകടവാര്‍ത്ത ഇടിത്തീപോലെ കരുവന്‍പൊയിലില്‍ അറിയുന്നത്. ഒരു കുടുബത്തിലെ അഞ്ചു പേര്‍ അപകടത്തില്‍ മരിച്ചത് ഉള്‍ക്കൊള്ളാനാവാതെ പ്രദേശവാസികള്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കാഴ്ചയാണ് കാണാനായത്. അബ്ദുര്‍റഹിമാന്റെ മറ്റൊരു മകള്‍ സഫീറക്ക് ഇവരോടൊപ്പം വയനാട്ടിലേക്ക് പോവാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഇവരുടെ ഒരു മകള്‍  ഈ അപകടത്തില്‍ മരിച്ചു. വീട്ടിലേക്കെത്തുന്ന നാട്ടുകാരും സാമൂഹ്യപ്രവര്‍ത്തകരും ബന്ധുക്കളെ എന്തു പറഞ്ഞാശ്വസിപ്പിക്കുമെന്നറിയാതെ വിങ്ങിപ്പൊട്ടുകയായിരുന്നു. നാട്ടുകാര്‍ക്ക് ഈ കുടുംബത്തെ പറ്റി നല്ലതെ പറയാനുള്ളൂ. അഞ്ചു പേര്‍ മരണപ്പെട്ട കുടുംബം പോപുലര്‍ ഫ്രണ്ട് ദേശീയാധ്യക്ഷന്‍ ഇ അബൂബക്കറിന്റെ അടുത്ത ബന്ധുക്കളാണ്. അബൂബക്കറിന്റെ പിതൃ സഹോദരിയുടെ മകളും  ഭര്‍ത്താവും പേരക്കുട്ടികളുമാണ് അപകടത്തില്‍ പെട്ടത്. നാട്ടിലുണ്ടായിരുന്ന ഇ അബൂബക്കറും മെഡിക്കല്‍ കോളജിലെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക