|    Dec 19 Wed, 2018 5:24 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചതു ബാലഭാസ്‌കറല്ല

Published : 4th November 2018 | Posted By: kasim kzm

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ കൊല്ലപ്പെട്ട വാഹനാപകടം സംബന്ധിച്ചു മൊഴികളില്‍ വീണ്ടും വൈരുധ്യം. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചതു ബാലഭാസ്‌കറല്ലെന്നു ഭാര്യ ലക്ഷ്മിയുടെ മൊഴി.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന ലക്ഷ്മി ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്.
ദീര്‍ഘദൂര യാത്രകളില്‍ ബാലഭാസ്—കര്‍ വാഹനം ഓടിക്കാറില്ലെന്നും പോലിസിന് നല്‍കിയ മൊഴിയില്‍ ലക്ഷ്മി വ്യക്തമാക്കി. അപകടമുണ്ടായ ദിവസം കാര്‍ ഓടിച്ചിരുന്നതു ബാലഭാസ്‌കറാണെന്ന് ഡ്രൈവര്‍ അര്‍ജുന്‍ പോലിസിന് മൊഴി നല്‍കിയതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുകയായിരുന്ന അര്‍ജുന്‍ തൃശൂരിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പോലിസ് മൊഴിയെടുത്തത്. തൃശൂരില്‍ നിന്ന് മടങ്ങുമ്പോള്‍ കൊല്ലത്ത് എത്തുന്നതു വരെ താനായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും കൊല്ലത്ത് കാര്‍ നിര്‍ത്തി ജ്യൂസ് കുടിച്ചശേഷം ബാലഭാസ്‌കര്‍ വാഹനം ഓടിക്കാന്‍ കയറുകയായിരുന്നുവെന്നുമാണ് അര്‍ജുന്‍ പോലിസിനോട് പറഞ്ഞത്.
വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ താന്‍ കാറിന്റെ പിന്‍സീറ്റില്‍ ഉറക്കമായിരുന്നുവെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു. സപ്തംബര്‍ 25ന് പുലര്‍ച്ചെയാണു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ പള്ളിപ്പുറം താമരക്കുളത്ത് അപകടത്തില്‍പ്പെട്ടത്.
കൊല്ലത്ത് നിന്നു വരികയായിരുന്ന കാര്‍ ദിശതെറ്റി റോഡിന് എതിര്‍വശത്തെ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കുഞ്ഞ് തല്‍സമയം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കര്‍ ദിവസങ്ങളോളം വെന്റിലേറ്ററില്‍ കഴിഞ്ഞ് ഒക്ടോബര്‍ രണ്ടിനാണ് മരിച്ചത്.

 

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss