|    Apr 22 Sun, 2018 8:28 am
FLASH NEWS

അപകടം തകര്‍ത്തത് ഫൈസല്‍ ബാബുവിന്റെ കുടുംബത്തെ

Published : 10th January 2018 | Posted By: kasim kzm

എടക്കര: മണിമൂളി നെല്ലിക്കുത്തില്‍ രണ്ട് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടം തകര്‍ത്തത് ഫൈസല്‍ ബാബുവിന്റെ കുടുംബത്തെ. ഫൈസലിന്റെ മകന്‍ മുഹമ്മദ് ഷാമില്‍(8) അപകടത്തില്‍ മരണപ്പെടുകയും, ഫൈസലിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഫൈസല്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപ്രതിയില്‍ ചികില്‍സയിലാണ്. നട്ടെല്ല് അടുക്കുകയെന്ന ഒരു ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം  കണ്ടുവരുന്ന പ്രതേ്യക രോഗത്താല്‍ കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ഫൈസല്‍ ദുരിതത്തിലാണ്. മണിമൂളി രണ്ടാംപാടത്ത് ആകയുള്ള അഞ്ച് സെന്റ് ഭൂമിയും അതിലൊരു കൂരയും മാത്രമാണിയാള്‍ക്ക് സ്വന്തമായുള്ളത്. വൃദ്ധരായ മാതാപിതാക്കളും, മൂന്ന് മക്കളും ഭാര്യയുമടങ്ങുന്നതാണ് കുടുംബം. ഫൈസലിനെക്കൂടാതെ മകന്‍ ഷാമിലും ഹൃദയവാല്‍വ് തകരാറിനെത്തുടര്‍ന്ന് ചെറുപ്പംമുതല്‍ എറണാകുളം അമൃത ആശുപത്രിയിലെ ചികില്‍സയിലാണ്. ഷാമിലിന് ശസ്ത്രകൃയയും നടത്തിയിരുന്നു. രോഗം മൂര്‍ഛിച്ച് ജോലി ചെയ്യാന്‍ പറ്റാതായ സാഹചര്യത്തില്‍ ബന്ധുക്കളും, നാട്ടുകാരും ചേര്‍ന്ന് ഫൈസലിന് വാങ്ങി നല്‍കിയ ഓട്ടോയാണ് ഇന്നലെ അപകടത്തില്‍പെട്ടത്. സ്‌കൂ ള്‍ ട്രിപ്പാണ് അധികവും എടുത്തിരുന്നത്. രാവിലെ വീടിന് സമീപത്തുള്ള കുട്ടികളെ സ്‌കൂളില്‍ വിടാന്‍ വേണ്ടി പോകുമ്പോഴാണ് അപകടം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ നിയന്ത്രണംവിട്ട ലോറി വന്നിടിക്കുകയായിരുന്നു. രോഗിയായ ഷാമിലിനെ മടിയിരുത്തിയാണ് ഫൈസ ല്‍ ഓട്ടോ ഓടിച്ചിരുന്നത്. കുടുംബത്തിന്റെ പരാധീനതയേര്‍ത്ത് തന്റെ മൂത്ത കുട്ടികളെ ഫൈസല്‍ ഓട്ടോയി ല്‍ സ്‌കൂളിലേക്ക് കൊണ്ടുവരാറില്ല. പുറമെനിന്നുള്ള കുട്ടികളാണ് ഓട്ടോയിലുണ്ടാകുക. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന  മറ്റ് കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇന്നലെയുണ്ടായ അപകടത്തില്‍ ഫൈസലിന്റെ സുഷുമ്‌നാ നാഡിക്ക് ക്ഷതമേറ്റതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുടുംബത്തിന്റെ അത്താണിയായ ഫൈസലിന് ആപത്തൊന്നും സംഭവിക്കരുതെന്ന പ്രാര്‍ഥനയിലാണ്  ബന്ധുക്കളും നാട്ടുകാരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss