|    Jul 23 Mon, 2018 7:54 am
Home   >  Todays Paper  >  page 11  >  

അനൗദ്യോഗിക ടെസ്റ്റ്: കിവീസിനെതിരെ ഇന്ത്യ എ ടീമിന് ലീഡ്‌

Published : 25th September 2017 | Posted By: fsq

 

വിജയവാഡ: ന്യൂസിലന്‍ഡ് എ ടീമിനെതിരായ അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ എ ടീമിന് ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ 320 റണ്‍സ് അടിച്ചെടുത്ത ഇന്ത്യ എ ടീം 173 റണ്‍സിന്റെ ലീഡും സ്വന്തമാക്കി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 147 റണ്‍സിന് കൂടാരം കയറിയിരുന്നു. ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ കിവീസ് കളി പിരിയുമ്പോള്‍ രണ്ട് വിക്കറ്റിന് 64 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കെ ലീഡ് മറികടക്കാന്‍ 109 റണ്‍സ്‌കൂടി കിവീസിന് വേണം. സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടെ ബാറ്റിങാണ് (108) ഇന്ത്യ എ ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss