|    Nov 19 Mon, 2018 12:34 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അന്‍ഹദില്‍ നിന്ന് ഉവൈസ് ഖാന്‍ രാജിവച്ചു

Published : 8th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യക്കു ശേഷം രൂപീകരിച്ച അന്‍ഹദില്‍ (ആക്റ്റ് നൗ ഫോര്‍ ഹാര്‍മണി ആന്റ് ഡെമോക്രസി) നിന്ന് മാനേജിങ് ട്രസ്റ്റി ഉവൈസ് സുല്‍ത്താന്‍ ഖാന്‍ രാജിവച്ചു. ഗുജറാത്ത് വംശഹത്യക്കു ശേഷം 2003 മാര്‍ച്ചിലാണ് ഫാഷിസത്തിനും വര്‍ഗീയതയ്ക്കുമെതിരേയുള്ള കൂട്ടായ്മയായി ശബ്‌നം ഹശ്മി, പ്രഫ. കെ എന്‍ പണിക്കര്‍, ഹര്‍ഷ്മന്ദര്‍ എന്നിവര്‍ ചേര്‍ന്ന് അന്‍ഹദിന് രൂപംനല്‍കിയത്. എന്നാല്‍, ആസൂത്രണം ചെയ്ത പോലെ കാര്യങ്ങള്‍ നടക്കുന്നില്ലെന്നും ശബ്‌നം ഹശ്മി മുസ്‌ലിം വിരുദ്ധ നിലപാടാണ് എടുക്കുന്നതെന്നും ആരോപിച്ചാണ് ഉവൈസ് സുല്‍ത്താന്‍ ഖാന്‍ കഴിഞ്ഞദിവസം മാനേജിങ് ട്രസ്റ്റി സ്ഥാനത്ത് നിന്നു രാജിവച്ചത്. ശബ്‌നം ഹശ്മിയുടെ നേതൃത്വത്തില്‍ മെയ് മാസം ഡല്‍ഹിയില്‍ സംഘടിപ്പിച്ച സിറ്റിസണ്‍സ് കോണ്‍ക്ലേവില്‍ ന്യൂനപക്ഷങ്ങളെയും ദലിതുകളെയും കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ ഒരു മുസ്‌ലിമിനെ പോലും ഉള്‍പ്പെടുത്തിയില്ലെന്നും ഇക്കാര്യം താന്‍ കോണ്‍ക്ലേവ് തുടങ്ങുന്നതിന് മുമ്പുതന്നെ അവരോട് പറഞ്ഞിരുന്നെന്നും ഉവൈസ് ഖാന്‍ വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss