|    Apr 21 Sat, 2018 11:30 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അന്‍വര്‍ സാദത്തിനെതിരേ തെളിവ് ഹാജരാക്കട്ടെ; ഹസന്‍

Published : 14th July 2017 | Posted By: fsq

 

പാലക്കാട്: നടന്‍ ദിലീപുമായി ബന്ധപ്പെട്ട കേസില്‍ അന്‍വര്‍ സാദത്ത് എംഎല്‍എയ്‌ക്കെതിരേ പോലിസ് തെളിവു ഹാജരാക്കിയാല്‍ അപ്പോള്‍ എന്തുവേണമെന്ന് പാര്‍ട്ടി ആലോചിക്കുമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. ഇടതുപക്ഷത്തെ ഇന്നസെന്റ് എംപി, എംഎല്‍എമാരായ മുകേഷ്, ഗണേഷ് എന്നിവര്‍ക്കെതിരേ ആരോപണമുയര്‍ന്നപ്പോള്‍ അതു പ്രതിരോധിക്കാനാണ് ഡിവൈഎഫ്‌ഐ പ്രതിപക്ഷ എംഎല്‍എയ്‌ക്കെതിരേ തിരിഞ്ഞിരിക്കുന്നതെന്നും ഹസന്‍ ആരോപിച്ചു. പാലക്കാട് ഡിസിസി ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനതാദള്‍ (യു) യുഡിഎഫ് വിട്ടുപോവുമെന്നു കരുതുന്നില്ല. ഇതുസംബന്ധിച്ച്  എം പി വീരേന്ദ്രകുമാറും സെക്രട്ടറി ജനറലും ഉറപ്പുനല്‍കിയിട്ടുണ്ട്. ഹസന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss