|    Aug 21 Tue, 2018 4:07 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അന്‍വര്‍ ഇബ്രാഹീം ചൊവ്വാഴ്ച മോചിതനാവും

Published : 13th May 2018 | Posted By: kasim kzm

ക്വാലാലംപൂര്‍: തടവില്‍ കഴിയുന്ന മലേസ്യന്‍ രാഷ്ട്രീയ നേതാവ് അന്‍വര്‍ ഇബ്രാഹീമിന്റെ മോചനം ഉടനുണ്ടാവുമെന്ന് മകള്‍ നൂറുല്‍ ഇസ്സാഹ്. പിതാവിന്റെ മോചനത്തിനായുള്ള സാങ്കേതിക നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് നൂറുല്‍ ഇസ്സാഹ് അറിയിച്ചതായി ചാനല്‍ ന്യൂസ് ഏഷ്യ റിപോര്‍ട്ട് ചെയ്തു.
അന്‍വര്‍ ഇബ്രാഹീമിനെ ഉടന്‍ മോചിപ്പിക്കുമെന്ന് മലേസ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജയിലില്‍ നിന്നു മോചിപ്പിക്കുക മാത്രമല്ല, അന്‍വര്‍ ഇബ്രാഹീമിനെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ അനുവദിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. അന്‍വര്‍ മോചിതനായാല്‍ താന്‍ സ്ഥാനമൊഴിഞ്ഞു പ്രധാനമന്ത്രിസ്ഥാനം അദ്ദേഹത്തിനു നല്‍കുമെന്നും മഹാതീര്‍ വ്യക്തമാക്കി. അന്‍വര്‍ ഇബ്രാഹീമിന്റെ പത്‌നി അസിസാ വാന്‍ ഇസ്മാഈലിനെ ഉപപ്രധാനമന്ത്രിയാക്കുന്നതിനും നടപടി സ്വീകരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss