|    Jul 27 Thu, 2017 8:19 am
Home   >  Todays Paper  >  Page 4  >  

അന്വേഷണ സമിതി ചെയര്‍മാന്‍ പരിശോധന നടത്തി

Published : 30th August 2016 | Posted By: SMR

അങ്കമാലി: കറുകുറ്റിയില്‍ മലബാര്‍ എക്‌സപ്രസ് പാളം തെറ്റിയ സംഭവം അന്വേഷിക്കുന്ന വിദഗ്ധസമിതി ചെയര്‍മാന്‍ ചീഫ് സെക്യൂരിറ്റി ഓഫിസര്‍ (സിഎസ്ഒ) ജോണ്‍ തോമസ്  സംഭവ സ്ഥലത്ത് പരിശോധന നടത്തി. കൊച്ചിയില്‍ ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തിന്റെ മുന്നോടിയായിട്ടായിരുന്നു പരിശോധന. പാളംതെറ്റിയ ട്രെയിനിലെ ലോക്കോപൈലറ്റുമാര്‍, ദൃക്‌സാക്ഷികള്‍ എന്നിവരുടെ മൊഴിയെടുക്കുമെന്ന് ജോണ്‍ തോമസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വലിയ ദുരിതങ്ങള്‍ ഉണ്ടായില്ലെങ്കിലും കറുകുറ്റിയിലെ അപകടത്തെ ഗൗരവമായാണ് റെയില്‍വേ  കാണുന്നത്. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള നടപടികള്‍ക്കു കൂടിയാണ് ഈ അന്വേഷണം. പാളത്തിന്റെ വിള്ളലിനെ തുടര്‍ന്നാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാര്‍രുടെ ഭാഗത്ത് വീഴ്ചയുള്ളതായി ഇപ്പോള്‍ ഒറ്റനോട്ടത്തില്‍ തോന്നുന്നില്ല. അപകടം നടന്ന സ്ഥലത്ത് ചെറിയ വളവോടുകൂടിയ ഭാഗമാണ്. പാളത്തില്‍ പൊട്ടല്‍എങ്ങനെ സംഭവിച്ചെന്ന് പരിശോധിക്കും. ഒപ്പം മറ്റെല്ലാ സാധ്യതകളും പരിശോധിക്കുമെന്നും ജോണ്‍ തോമസ് പറഞ്ഞു.
ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സിഎസ്ഒ ജോണ്‍ തോമസ് കറുകുറ്റിയില്‍ പരിശോധനയ്‌ക്കെത്തിയത്. അപകടംനടന്ന സ്ഥലം സന്ദര്‍ശിച്ച അദ്ദേഹം പുതുതായി സ്ഥാപിച്ച റെയിലും അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളും പരിശോധിച്ചു.  ചീഫ് ട്രാക്ക് എന്‍ജിനീയര്‍ (സിടിഇ) ലത്തീഫ് ഖാന്‍, സീനിയര്‍ ഡിവിഷനല്‍ എന്‍ജിനീയര്‍ (കോ -ഓഡിനേഷന്‍) രാജേന്ദ്രകുമാര്‍ മീണ, ഡിവിഷനല്‍ എന്‍ജിനീയര്‍മാരായ എന്‍ ചന്ദ്രശേഖരന്‍, ശ്രീകുമാര്‍ എന്നിവരും സിഎസ്ഒക്കൊപ്പം പരിശോധനയില്‍ പങ്കെടുത്തു. സിഎസ്ഒ, സിടിഇ എന്നിവരെ കൂടാതെ ചീഫ് റോളിങ്‌സ്‌റ്റോക്ക് എന്‍ജിനീയര്‍ (സിആര്‍എസ്‌സി) പാസ്വാന്‍, ചീഫ് ഇലക്ട്രിക്കല്‍ ലോക്കോമോട്ടീവ് എന്‍ജിനീയര്‍ ( സിഇഎല്‍ഇ ) ചൗധരി എന്നിവരാണ് അപകടം സംബന്ധിച്ച് അന്വേഷിക്കുന്ന സമിതിയിലുളള മറ്റുള്ളവര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക