|    Nov 21 Tue, 2017 7:24 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സാക്കിര്‍ നായിക്കിന്റെ അനുയായി അടക്കം 4 പേര്‍ക്കെതിരേ കേസ്

Published : 10th August 2016 | Posted By: SMR

zakir-naik

മുംബൈ: പ്രമുഖ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ജീവനക്കാരനും മറ്റു മൂന്നുപേര്‍ക്കുമെതിരേ മുംബൈ പോലിസ് കേസെടുത്തു. ഇതില്‍ രണ്ടുപേരെ ഐഎസ് ബന്ധത്തിന്റെ പേരില്‍ നേരേത്ത കേരളപോലിസ് അറസ്റ്റ്‌ചെയ്തതാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കേരളത്തില്‍നിന്ന് ഐഎസില്‍ ചേരാന്‍ നാടുവിട്ടുവെന്ന് സംശയിക്കുന്ന 21 യുവാക്കളില്‍ ഒരാളുടെ പിതാവായ അഷ്ഫാഖ് നല്‍കിയ പരാതിയിലാണ് നാഗ്പട പോലിസ് ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ജീവനക്കാരന്‍ അര്‍ഷിദ് ഖുറേഷി, റിസ്‌വാന്‍ ഖാന്‍ എന്നിവര്‍ക്കും മറ്റു രണ്ടുപേര്‍ക്കുമെതിരേ കേസെടുത്തത്. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. ഖുറേഷിയെയും ഖാനെയും കഴിഞ്ഞമാസം 21നാണ് കേരള പോലിസും മഹാരാഷ്ട്ര ഭീകരവിരുദ്ധസേനയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
അതിനിടെ സാക്കിര്‍ നായിക്കിനെക്കുറിച്ച് അന്വേഷണം നടത്തിയ വിവിധ കേന്ദ്ര ഏജന്‍സികളുടെ റിപോര്‍ട്ടുകള്‍ ഇന്നലെ മഹാരാഷ്ട്ര ആഭ്യന്തരവകുപ്പിനു സമര്‍പ്പിച്ചു. സൂക്ഷ്മപരിശോധനയ്ക്കു ശേഷം റിപോര്‍ട്ട് തുടര്‍നടപടിക്കുവേണ്ടി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനു നല്‍കുമെന്ന് ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സക്ബീര്‍ സിങ് പറഞ്ഞു. നായിക്കിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെക്കുറിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലഭിച്ച ധനസഹായത്തെക്കുറിച്ചും വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക