|    Oct 24 Wed, 2018 11:18 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി

Published : 20th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഭോപാലില്‍ സിമി പ്രവര്‍ത്തകരായ തടവുകാരെ വെടിവച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്ന് സുപ്രിംകോടതി. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ബന്ധു കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് രാജന്‍ ഖൊഗോയി, നവീന്‍ ഷാ, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. വിരമിച്ച ഹൈക്കോടതി ജഡ്ജി ഏക അംഗമായുള്ള കമ്മീഷന്റെ റിപോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു നടപടി. ഇടപെടാനുള്ള ഒരു കാരണവും റിപോര്‍ട്ടില്‍ കാണപ്പെടുന്നില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകര്‍ പോലിസിനു നേരെ വെടിവച്ചിരുന്നില്ലെന്നും അവര്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നു എന്നും ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എട്ടു പേരുടെ വധവുമായി ബന്ധപ്പെട്ട് സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
വിചാരണത്തടവുകാരായ എട്ട് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയ ശേഷം പോലിസിന്റെ വെടിയേറ്റു മരിക്കുകയായിരുന്നെന്ന് പോലിസ് പറ യുന്നു.2016 ഒക്ടോബര്‍ 31നായിരുന്നു സംഭവം.
അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടില്‍ പോലിസിന്റെ വെടിവയ്പ്പ് കാരണമുള്ളതായിരുന്നു എന്നു പറഞ്ഞിരുന്നു. പോലിസിന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ റിപോര്‍ട്ട് ജൂണില്‍ മധ്യപ്രദേശ് നിയമസഭയ്ക്കു മുമ്പാകെ സമര്‍പ്പിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss