|    Oct 19 Fri, 2018 7:33 am
FLASH NEWS
Home   >  Kerala   >  

അന്വേഷണ ഏജന്‍സികള്‍ ഭയപ്പെടുത്തല്‍ കേന്ദ്രങ്ങളായി: പ്രഫ. പി കോയ

Published : 19th September 2017 | Posted By: shadina sdna

കോഴിക്കോട്: ദേശീയ അന്വേഷണ ഏജന്‍സികള്‍ ഭയപ്പെടുത്തല്‍ കേന്ദ്രങ്ങളായി മാറിയെന്ന് പോപുലര്‍ഫ്രണ്ട് ദേശീയ സമിതിയംഗം പ്രഫ. പി കോയ. നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി നാഷനല്‍ ഇന്റിമിഡേഷന്‍ ഏജന്‍സിയായാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന് വേണ്ടി ഭയം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് അവര്‍. ഹിന്ദുത്വ വിഭാഗങ്ങള്‍ പ്രതികളാവുന്ന കേസുകളില്‍ അവരെ രക്ഷിക്കുന്ന സമീപനമാണ് എന്‍ഐഎ  സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മതപ്രബോധനം, മൗലികാവകാശം അടിയറവ് വയ്ക്കില്ല സന്ദേശത്തില്‍ പോപുലര്‍ഫ്രണ്ട് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്റലിജന്‍സ് വിഭാഗങ്ങളും സ്‌പെഷ്യല്‍ ബ്രാഞ്ച് പോലിസുമാണ് യഥാര്‍ഥത്തില്‍ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ചാര സംഘങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്ന കള്ളക്കഥകള്‍ക്കനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. കഥകള്‍ മെനഞ്ഞ് പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് ആരും കരുതേണ്ട. ചരിത്ര സൃഷ്ടിപ്പിനായുള്ള ദൗത്യം ഏറ്റെടുത്ത സംഘടനയാണ് പോപുലര്‍ ഫ്രണ്ട്. എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടായാലും ലക്ഷ്യം നേടുന്നതിന് വേണ്ടി സംഘടന നിയമപരമായ രീതിയില്‍ പ്രവര്‍ത്തിക്കുക തന്നെ ചെയ്യും.
ചൈനയോ പാകിസ്താനോ അമേരിക്കയുടെ ഇടപെടലോ ഒന്നുമല്ല,  അക്രമത്തിന്റെയും ഹിംസയുടെയും  ഭാഷസംസാരിക്കുകയും അതിന് വേണ്ടി ആളുകളെ സംഘടിപ്പിക്കുകയും ചെയ്യുന്ന ഹിന്ദുത്വ ഫാഷിസമാണ് രാജ്യം നേരിടുന്ന വലിയ ഭീഷണിയെന്ന് തിരിച്ചറിഞ്ഞ ധീരയായ എഴുത്തുകായായിരുന്നു ഗൗരി ലങ്കേഷ്. ഇസ്രായേലി ചാര സംഘടനയായ മൊസാദിന്റെ പരിശീലനം ലഭിച്ചവരെന്ന്  സംശയം തോന്നുന്ന രീതിയിലുള്ള ആളുകളെ വെടിവച്ചു കൊല്ലുന്ന വിഭാഗം വളര്‍ന്നു വരുന്നുവെന്ന് പോപുലര്‍ ഫ്രണ്ടും എന്‍ഡിഎഫുമെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കിയ കാര്യങ്ങളാണ് ഇപ്പോള്‍ പുലര്‍ന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ റിപബ്ലിക്ക് ഉണ്ടായത് ഈ നാട്ടുകാരുടെ സൗജന്യം കൊണ്ടാണ്. എല്ലാതരം ജനങ്ങളും ഒന്നിച്ചുനിന്നൊതുകൊണ്ടാണ് രാജ്യം അംബേദ്കറുണ്ടാക്കിയ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നിലവില്‍ വന്നത്. ഇപ്പോള്‍ പൗര•ാരെ പ്രജകളാക്കുന്നതിനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. പ്രജകള്‍ക്ക് അവകാശങ്ങളുണ്ടാവില്ലെന്ന് നാം തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യര്‍ തങ്ങള്‍ ജനിച്ച മതത്തില്‍നിന്നും വ്യത്യസ്ഥമായി മറ്റു മതങ്ങളിലേക്കും മതനിരാസത്തിലേക്കും സഞ്ചരിക്കുന്നതില്‍ ഒരു യുക്തിരാഹിത്യവുമില്ല. ഹിന്ദുമതത്തിന്റെ തത്വചിന്തയും ദര്‍ശനവും മുന്നില്‍വച്ചുകൊണ്ട് സംവാദം നടത്താണ് സംഘപരിവാരം തയാറാവേണ്ടത്. ബലപ്രയോഗത്തിലൂടെ ഒരു വിശ്വാസത്തെയും തടയാനാവില്ലെന്നതിന് നിരവധി ഉദാഹരണങ്ങള്‍ വര്‍ത്തമാന കാലത്തുണ്ട്. ഡോ.ഹാദിയതന്നെ അതിന്റെ ജ്വലിക്കുന്ന ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോപുലര്‍ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് അധ്യക്ഷതവഹിച്ചു. ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. അഷ്‌റഫ് കല്‍പറ്റ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം സി എ റഊഫ്, ജില്ലാ പ്രസിഡന്റ്  കെ കെ കബീര്‍ സംസാരിച്ചു. പി അബ്ദുര്‍റഹ്മാന്‍ ദാരിമി, കെ കെ അബ്ദുല്‍ മജീദ് ഖാസിമി, സി എ ഹാരിസ്, എ പി അബ്ദുല്‍ നാസര്‍, പി നിസാര്‍ അഹമ്മദ് സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss