|    Jun 25 Mon, 2018 2:21 am
FLASH NEWS

അന്വേഷണസംഘം റിപോര്‍ട്ട് കൈമാറി

Published : 11th February 2018 | Posted By: kasim kzm

അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിക്കാനിടയായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് കൈമാറി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ.സി പി വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എ റംല ബീവിക്ക് റിപോര്‍ട്ട് കൈമാറിയത്. തിങ്കളാഴ്ച പുലര്‍ച്ചെ730 ഓടെയാണ് വണ്ടാനം പുതുവല്‍ വീട്ടില്‍ ബാര്‍ബറ (36) മരിച്ചത്.സംഭവം വിവാദമായതിനെ തുടര്‍ന്ന് മന്ത്രി ജി സുധാകരന്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പു മന്ത്രിക്ക് കത്തുനല്‍കിയിരുന്നു.ഇതിന്റ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് .വ്യാഴാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ സംഘം ബാര്‍ബറ യുടെ ബന്ധുക്കള്‍, ചികില്‍സിച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരില്‍ നിന്നും മൊഴിയെടുത്തിരുന്നു.തുടര്‍ന്ന് റിപ്പോര്‍ട്ടു തയ്യാറാക്കി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss