|    Oct 22 Sun, 2017 3:46 pm
FLASH NEWS

അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥരെ പ്രസിഡന്റ് തടഞ്ഞു

Published : 21st March 2017 | Posted By: fsq

 

കാട്ടാക്കട: വെള്ളനാട് ഗ്രാമപ്പഞ്ചായത്തിലെ വിവിധ പദ്ധതി നിര്‍വഹണത്തില്‍ ക്രമക്കേടുകളുണ്ടെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണത്തിനെത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പെര്‍ഫോമന്‍സ് ഓഡിറ്റ് യൂനിറ്റിനെ പഞ്ചായത്ത് പ്രസിഡന്റ് തടഞ്ഞു.
പ്രസിഡന്റ് തന്നിഷ്ടപ്രകാരം ഫണ്ടുകള്‍ വിനിയോഗിക്കുന്നതായി പരാതിയുണ്ടെന്നും പരിശോധനയ്ക്ക് അനുവദിക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ഇതിനു പ്രസിഡന്റ് വെള്ളനാട് ശശി തയ്യാറായില്ല.
തന്റെ പേരില്‍ പരാതിയുണ്ടെങ്കില്‍ നേരത്തെ അന്വേഷണവിവരം അറിയിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു. ജനകീയാസൂത്രണത്തില്‍ അഴിമതി നടക്കുന്നതായും പഞ്ചായത്ത് ലൈസന്‍സിലും നികുതി പിരിക്കുന്നതിലും അഴിമതിയുണ്ടെന്നും ചൂണ്ടിക്കാട്ടി ചാങ്ങ നിവാസി ദീപയും 17പേരും ചേര്‍ന്ന് വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്ന് ഡിപാര്‍ട്ട്‌മെന്റ്തല അന്വേഷണത്തിന് പെര്‍ഫോമന്‍സ് ഓഡിറ്റ് യൂനിറ്റിനെ വിജിലന്‍സ് നിയോഗിക്കുകയായിരുന്നു. ഇതുപ്രകാരമാണ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനെത്തിയത്.
എന്നാല്‍, പഞ്ചായത്തിനെതിരേ നിരവധി കള്ളപ്പരാതികളുണ്ടെന്നും ദിവസവും അന്വേഷണത്തിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ എത്തുന്നതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതായും പ്രസിഡന്റ് പറഞ്ഞു. എന്നാല്‍, പ്രസിഡന്റിനെതിരേ 17ഓളം പരാതികള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ടെന്നും ഓഡിറ്റിങ് വിഭാഗത്തിന് അന്വേഷണത്തിന് പഞ്ചായത്ത് അവസരമൊരുക്കണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക