|    Dec 14 Thu, 2017 12:29 am
FLASH NEWS

അന്വേഷണം വൈകുന്നതില്‍ ദുരൂഹതയെന്ന് ആരോപണം

Published : 4th December 2017 | Posted By: kasim kzm

അരീക്കോട്: ഏറനാട് മണ്ഡലത്തില്‍ സിപിഐയില്‍ നടന്ന സാമ്പത്തിക ക്രമക്കേടിനെ കുറിച്ച് ജില്ലാ സെക്രട്ടറി പി പി സുനീര്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിട്ടും നടപടിയുണ്ടാവാത്തതിന് പിന്നില്‍ ഒത്തുകളിയാണെന്ന ആരോപണം ശക്തം. സാമ്പത്തിക ക്രമകേട് നടത്തുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് ജില്ലാ നേതൃത്വം സ്വീകരിക്കുന്നതെന്ന് ബ്രാഞ്ച് ഭാരവാഹികള്‍ക്കിടയില്‍ ആരോപണം ഉയരുന്നുണ്ട്. അരോപണവിധേയരായവരെ സംരക്ഷിക്കുന്നതിന് പിന്നില്‍ നിശ്ചിപ്ത താത്പര്യം ഉണ്ടെന്ന് സിപിഎം പ്രവര്‍ത്തകനായ ടി പി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
ഊര്‍ങ്ങാട്ടീരി ഈസ്റ്റ് വടക്കുംമുറി സ്വദേശി കാരിയോടന്‍ മൂസക്കുട്ടിയില്‍ നിന്ന് വനംവകുപ്പില്‍ താല്‍ക്കാലിക ജോലി ലഭിക്കുന്നതിന് 1.25 ലക്ഷം രൂപയാണ് ഊര്‍ങ്ങാട്ടിരിയിലെ സിപിഐ പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടത്. ഇതിന് പുറമെ സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തന ഫണ്ടിലേക്ക് ഒരു ലക്ഷം രൂപയുടെ റസീപ്റ്റ് നല്‍കിയതും വിവാദമായതിനെ തുടര്‍ന്നുള്ള ജില്ലാ നേതൃത്വത്തിന്റെ അന്വേഷണം രണ്ടാഴ്ച പിന്നിട്ടിട്ടും  ആരംഭിച്ചിട്ടില്ല.
ജില്ലാ കമ്മിറ്റി നല്‍കിയ റസീപ്റ്റ് ബുക്കില്‍ 15 ഓളം റസീപ്റ്റാണ് ഊര്‍ങ്ങാട്ടീരി ലോക്കല്‍ കമ്മിറ്റി സ്വീകരിച്ചത്. അവശേഷിക്കുന്നവ ഉപയോഗിച്ച് വെറ്റിലപ്പാറ ലോക്കല്‍ കമ്മിറ്റിയാണ് പിരിച്ചത്. വെറ്റിലപ്പാറയിലേക്ക് വിതരണം ചെയ്ത റസീപ്റ്റില്‍ നിന്നാണ് മൂസകുട്ടിക്ക് ഒരു ലക്ഷം രൂപയുടെ വിവാധമായ റസീപ്റ്റ് നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക