|    Dec 17 Sun, 2017 7:13 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അന്വേഷണം നടത്തണമെന്ന് വിജിലന്‍സ് കോടതി

Published : 4th July 2016 | Posted By: SMR

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
ഗുരുവായൂര്‍ ദേവസ്വത്തില്‍ കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയില്‍ ജീവനക്കാരുടെ പ്രതിനിധിയായിരുന്ന എന്‍ രാജുവിന് യോഗ്യതയില്ലാതെ പ്രമോഷന്‍ നല്‍കിയെന്നും സ്ഥിരം എന്‍എംആര്‍ തസ്തികകളിലെ നിയമനം, സിസ്റ്റം അനലിസ്റ്റ് നിയമനം എന്നിവയില്‍ അഴിമതി ഉണ്ടെന്നും കാണിച്ച് കൊടുങ്ങല്ലൂര്‍ സ്വദേശി നീലത്ത് വീട്ടില്‍ എന്‍ ശ്രീജേഷ് നല്‍കിയ പരാതിയില്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യുറോ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി അഴിമതിയില്ലെന്നു കാണിച്ചു സമര്‍പ്പിച്ച റിപോര്‍ട്ടാണ് കോടതി തള്ളിക്കളഞ്ഞത്.
ദേ വസ്വത്തിലെ ഫോര്‍മാന്‍ തസ്തികയിലും സിസ്റ്റം അനലിസ്റ്റ് തസ്തികയിലും ജീവനക്കാരെ നിയമിച്ചതില്‍ പ്രഥമദൃഷ്ട്യാ അഴിമതി ുണ്ടെന്ന് കോടതി കണ്ടതിനാലാണ് ഉത്തരവായത്. എന്‍ രാജുവിനെ അയാള്‍ അംഗമായുള്ള ഭരണസമിതി പ്രത്യേക തസ്തികയുണ്ടാക്കി സ്ഥാനക്കയറ്റം നല്‍കിയത് അഴിമതി തന്നെയാണെന്ന് കോടതി നിരീക്ഷിച്ചു. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ക്രൈം രജിസ്റ്ററാക്കി ഈ മാസം 30നകം അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി ജയചന്ദ്രന്‍ ഉത്തരവിട്ടിരിക്കുന്നത്.
അതേസമയം ഉത്തരവറിഞ്ഞ മുന്‍ദേവസ്വം ഭരണസമിതി അംഗം എന്‍. രാജു ഫയലുകള്‍ രഹസ്യമായി കടത്തികൊണ്ടു പോയതായാണ് സൂചന. കഴിഞ്ഞ ദിവസം ഫയലുകള്‍ കവറുകളിലാക്കി ഹെല്‍ത്ത് വിഭാഗത്തിലൂടെയുള്ള ഗോവണിവഴി ഇറക്കിക്കൊണ്ടുപോയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇത് ചില ജീവനക്കാരുടെ ഒത്താശയോടെയാണെന്ന് ആരോപണമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss