തെലുങ്കാന വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍
ഹൈദരാബാദ്: ഭോപ്പാലിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകംസംബന്ധിച്ച ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോഴും ഇത്തരം കേസുകളില്‍ അന്വേഷണം പോലും കാര്യമായി നടക്കുന്നില്ല എന്ന വസ്തുത വിസ്മരിക്കപ്പെടുന്നു. ഭോപ്പാലില്‍ ജയില്‍ ചാടിയെന്നാരോപിച്ച് എട്ടു സിമി പ്രവര്‍ത്തകരെ വധിച്ചതിന് സമാനമായ സംഭവം കഴിഞ്ഞ വര്‍ഷം തെലുങ്കാനയിലെ വാറംങ്കലില് നടന്നിരുന്നു. അഞ്ചു വിചാരണ തടവുകാരെ വെടിവച്ച കൊല്ലുകയാണ് അന്നുണ്ടായത്.
ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ അന്വേഷണങ്ങള്‍ എങ്ങുമെത്താത്ത പതിവ് ഈ കേസിനുമുണ്ടായി.സംഭവം നടന്നതിന് ശേഷം ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെയും കേസ് അന്വേഷണത്തിന് രൂപം കൊടുത്തിരുന്നു. വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ഈ കേസില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. പ്രതിസ്ഥാനത്ത് പോലിസും സര്ക്കാരുമിരിക്കെ ഇത്തരം കേസുകളില്‍ അനുകൂല വിധി ഇരകള്‍ പോലും പ്രതീക്ഷിക്കുന്നില്ലെന്നതാണ് സ്ഥിതി.
തെലുങ്കാന വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍
ഭോപ്പാലില്‍ നിരായുധരായവരെ ആയിരുന്നു പോലിസ് വെടിവച്ച കൊന്നത് എന്ന വസ്തുത പുറത്തുവന്നിട്ടുണ്ട്. പോലിസിന്റെ വയര്‍ലെസ് മെസ്സേജുകള്‍ ഉള്‍പ്പടെ ലഭ്യമായ എല്ലാ തെളിവുകളും ചൂണ്ടിക്കാണിക്കുന്നത് ഭോപ്പാലിലേത് വ്യാജ ഏറ്റുമുട്ടല്‍ തന്നെ ആയിരുന്നു എന്നാണ്.ഭോപ്പാലില്‍ കൊല്ലപ്പെട്ടവര്‍ ഏകാന്ത തടവിലായിരുന്നുവെന്ന് ഇതിനോടകം തന്നെ വ്യക്തമായിരുന്നു. ഇവര്‍ എങ്ങിനെ ഒരിമിച്ച് ജയില്‍ ചാടി എന്നതും വ്യാജ ഏറ്റുമുട്ടല്‍ എന്ന വാദത്തെ മുറുകെ പിടിക്കുന്നു. തടവുചാടിയവരില്‍’ ഒരാള്‍ നിലത്തു കിടക്കുമ്പോള്‍ അയാളെ പൊലീസുകാര്‍ വെടിവയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.കനത്ത സുരക്ഷസംവിധാനമുള്ള ജയിലില്‍നിന്ന് ഇവര്‍ക്ക് എങ്ങനെ രക്ഷപ്പെടാന്‍ കഴിഞ്ഞുവെന്നത് തികച്ചും സംശയകരമാണ്.കൂടാതെ ഇത് വ്യാജ ഏറ്റുമുട്ടലാണെന്നതിന് ഒട്ടേറെ തെളിവുകള്‍ ഇതിനോടകം പുറത്ത് വന്നു. തുടര്‍ന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാത്തത് സംഭവത്തിലെ സര്‍ക്കാരിന്റെ പങ്ക് ചൂണ്ടിക്കാണിക്കുന്നുവെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
തെലുങ്കാനയിലെ വാറങ്കലില്‍ 2015 ഏപ്രിലില്‍ ആയിരുന്നു സംഭവം.അഞ്ചു വിചാരണ തടവുകാരെയാണ് അന്ന് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പ്രതികള്‍ പോലിസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിവെച്ച് കൊല്ലുകയായിരുന്നെന്നാണ് പോലിസ് ഭാഷ്യം. എന്നാല്‍ കൈകള്‍ വിലങ്ങുവെച്ച നിലയിലാണ് പോലിസ് വാനില്‍ പ്രതികളുടെ മൃതദേഹം കാണപ്പെട്ടത്. ഇത് പോലിസ് വാദം പൊള്ളയാണെന്ന സംശയത്തിന് അന്നേ ബലം നല്‍കിയിരുന്നു. പിന്നീട് സംഭവസ്ഥലത്ത് നിന്നുള്ള ചിത്രങ്ങളിലും പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നില്ലെന്ന് വ്യക്തമായിരുന്നു.
വാറങ്കല്‍ ജയിലില്‍ നിന്നും ഹൈദരാബാദിലെ കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേയാണ് പോലിസ് വാനില്‍ പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
വകറുദീന്‍ അഹമ്മദ്, സുലൈമാന്‍, മുഹമ്മദ് ഹനീഫ്, മുഹമ്മദ് സാക്കിര്‍, ഇസ്ഹര്‍ ഖാന് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ നിരോധിത സംഘടനയായ സിമി പ്രവര്‍ത്തകരാണെന്നും ഇസ്ലാമിക് സ്റ്റേറ്റുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നുമാണ് തെലങ്കാന പോലിസ്് പറയുന്നത്. 2010 മുതല്‍ തടവില്‍ കഴിയുന്ന ഇവരെങ്ങനെ അടുത്തിടെ രൂപം കൊണ്ട് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തകരാകും എന്ന ചോദ്യത്തിനും പോലിസിന് ഉത്തരമില്ല.
ഭോപ്പാല്‍ സെന്‍ട്രല്‍ ജയില്‍
പോലിസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ തഹ്രീകെ ഗലബ ഇസ്ലാമി എന്നൊരു സായുധ സംഘടനക്ക് രൂപം കൊടുത്തു എന്ന കുറ്റാരോപണവും കൊല്ലപ്പെട്ടവര്‍ക്കെതിരേ ഉണ്ട്. കൊല്ലപ്പെട്ട പ്രതികള്‍ക്ക് സിമിയുമായോ ഇന്ത്യന്‍ മുജാഹിദീനുമായോ ഇസ്ലാമിക് സ്റ്റേറ്റുമായോ ബന്ധമുണ്ടെന്നതിന് തെളിവൊന്നുമില്ലെന്ന് തെലങ്കാനാ പോലിസ് മേധാവി അനുരാഗ് ശര്‍മയും വ്യക്തമാക്കിയിരുന്നു.
വാറങ്കല്ഹൈദരാബാദ് ദേശീയ പാതയില്‍ ജനഗാവിലാണ് ഈ ഏറ്റുമുട്ടല്‍ നടന്നത്. പ്രതികളിലൊരാളായ വകറുദ്ദീന്‍ ടോയ്ലറ്റ് ഉപയോഗിക്കാന്‍ വിലങ്ങ് അഴിക്കണമെന്നാവശ്യപ്പെട്ടിരുന്
എന്നാല്‍ 17 സുരക്ഷാ ഉദ്യോഗസ്ഥരടങ്ങിയ സംഘത്തിന് വാഹനത്തിനുള്ളില്‍ അഞ്ച് പ്രതികളെ നിയന്ത്രിക്കാനായില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നാണ് വിവിധ മനുഷ്യാവകാശ സംഘടനകള്‍ അന്ന് ചൂണ്ടിക്കാട്ടിയത്. സംഭവത്തില്‍ ഒരു പോലിസുകാരനും നിസാര പരിക്കുപോലുമേറ്റില്ലെന്നതും വാനില്‍ ബലപ്രയോഗം നടന്നെന്ന വാദത്തെ തള്ളിക്കളയുന്നു.
വാറങ്കല്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ജയിലില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ രണ്ട്് സിമി പ്രവര്‍ത്തകരും രണ്ടു പോലിസുകാരും കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് പോലിസ് ഈ അഞ്ചു പേരെ കൊലപ്പെടുത്തിയതെന്നാണ് ഇവരുടെ അഭിഭാഷകന്റെയും മനുഷ്യാവകാശ സംഘടനകളുടെയും കണ്ടെത്തല്‍. ജയില്‍ ചാടാന്‍ ശ്രമിച്ച ഈ സിമി പ്രവര്‍ത്തകരുടെ കൂട്ടത്തിലൂള്ള എട്ടു പേരെയാണ് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. ഇവരാണ് കൊല്ലപ്പെട്ടത്.
ഭോപ്പാല്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍
വാറങ്കലില്‍ കൊല്ലപ്പെട്ടവര്ക്കെതിരായ ഒരു കേസ്സും പോലിസിന് തെളിയിക്കാനായിട്ടില്ല. ഇവരുടെ വിചാരണയും അവസാന ഘട്ടത്തിലായിരുന്നു. ഇവരെ വെറുതെ വിടുമെന്ന ഘട്ടത്തിലാണ് പോലിസ് ഏറ്റുമുട്ടല്‍ കൊലയിലൂടെ ഇല്ലാതാക്കിയത്. സംഭവ ശേഷം കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ഗുജറാത്തിലെ 2005 ലെ സൊഹറാബുദ്ധീന്‍ ഷെയ്ഖ് ഭാര്യ കൗസര്‍ ബി എന്നിവരുടെ ഏറ്റുമുട്ടല്‍ കൊലപാതകത്തിലെ ദൃക്സാക്ഷിയും മുന്‍ നക്സല്‍ നേതാവുമായ മുഹമ്മദ് നെയിമുദ്ദീനെയും ഏറ്റുമുട്ടലിലൂടെ അടുത്തിടെ കൊലപ്പെടുത്തിയിരുന്നു. വാറങ്കല്‍ ഏറ്റുമുട്ടല്‍ നടന്നതിന് പിറ്റേ ദിവസം തന്നെ(ഏപ്രില്‍ 9) ആന്ധ്രയിലെ ചിറ്റൂര്‍ വനത്തില്‍ 20 തമിഴ്നാട്ടുകാരെ ചന്ദനകടത്തുകാര് എന്നാരോപിച്ച് പോലിസ് വെടിവച്ചു കൊന്നിരുന്നു. ഈ കേസിലും പ്രതികള്‍ നിരായുധരായിരുന്നു. ചിറ്റൂരിലെ രക്തചന്ദന കാടുകളില്‍ മാഫിയയും സര്‍ക്കാരും തമ്മിലുള്ള കളളക്കള്ളിയായിരുന്നു അതും എന്ന് ആരോപിക്കപ്പെട്ടിരുന്നു.
ചിറ്റൂര്‍ വനത്തില്‍ കൊല്ലപ്പെട്ടവര്‍
ഏറ്റുമുട്ടല്‍ സംഭവങ്ങള്‍ അന്വേഷിക്കണമെന്ന 2014ലെ സുപ്രീംകോടതി നിര്‍ദേശം അനുസരിച്ച് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഒറ്റപ്പെട്ട വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലും പോലിസ് കേസ് രജിസ്ട്രര്‍ ചെയ്യാറില്ല. പ്രതിസ്ഥാനത്ത് പോലിസ് തന്നെയാണുള്ളത് എന്നാണ് ഇതിന് പിന്നിലെ വസ്തുത. പ്രമാദമായ ഇസ്രത് ജഹാന് വ്യാജ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ജുഡീഷ്യല്‍ അന്വേഷണം നിര്‍ബന്ധമാക്കിയത്. ഈ കേസിലും പിന്നീട് യാതൊരു അന്വേഷണവും നടന്നില്ല.