|    Jul 24 Mon, 2017 12:28 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അന്വേഷണം അട്ടിമറിക്കാന്‍ സിപിഎം-ലീഗ് ധാരണ: കുമ്മനം

Published : 4th July 2016 | Posted By: SMR

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ സിപിഎമ്മും മുസ്‌ലിംലീഗും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കേസിലെ പ്രതികളും സിപിഎം നേതാക്കളുമായ പി ജയരാജന്‍, ടി വി രാജേഷ് എന്നിവരെ രക്ഷിക്കാന്‍ മുസ്‌ലിം ലീഗ് കൂട്ടുനില്‍ക്കുകയാണ്. സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ സിപിഎം അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കുമ്മനം ചൂണ്ടിക്കാട്ടി. സിംഗിള്‍ ബെഞ്ച് വിധി അനുസരിച്ച് സിബിഐ അന്വേഷണം തുടങ്ങിയപ്പോഴാണ് പ്രതികളുടെ അപേക്ഷപ്രകാരം ഡിവിഷന്‍ ബെഞ്ച്, സിബിഐ അന്വേഷണം സ്‌റ്റേ ചെയ്തത്. ലീഗുമായി ഒത്തുകളിച്ച് കേസ് അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കുമ്മനം പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക