|    Sep 23 Sat, 2017 11:43 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം തിരിച്ചറിയുക: പോപുലര്‍ ഫ്രണ്ട്

Published : 2nd December 2016 | Posted By: SMR

പരപ്പനങ്ങാടി: ഫൈസല്‍ വധത്തിലെ പ്രതികളെ രക്ഷപ്പെടുത്തി കേസ് അട്ടിമറിക്കാനുള്ള നീക്കം തിരിച്ചറിയണമെന്ന് പോപുലര്‍ ഫ്രണ്ട് തിരൂരങ്ങാടി ഡിവിഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതികളെ തിരിച്ചറിഞ്ഞിട്ടും പകരം ഡമ്മി പ്രതികളെ തിരുകിക്കയറ്റാന്‍ കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നെന്ന വിവരം പ്രതിഷേധാര്‍ഹമാണ്. കൊലയാളി സംഘത്തിന്റെ ചൊല്‍പ്പടിക്ക് നീങ്ങുന്ന ഉദ്യോഗസ്ഥനെ മാറ്റി സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി യഥാര്‍ഥ പ്രതികളെ ഉടന്‍ പിടികൂടണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് പോപുലര്‍ ഫ്രണ്ട് നേതൃത്വം നല്‍കുമെന്ന് കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. ഹമീദ് പരപ്പനങ്ങാടി, റിയാസ് തിരൂരങ്ങാടി, എ ഐ സദഖത്തുള്ള സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക