|    Oct 20 Fri, 2017 12:00 am
Home   >  Todays Paper  >  page 9  >  

അന്റോണിയോ ഗുട്ടെറസ് യുഎന്നിന്റെ പുതിയ സെക്രട്ടറി ജനറല്‍

Published : 14th October 2016 | Posted By: SMR

ന്യൂയോര്‍ക്ക്: യുഎന്നിന്റെ ഒമ്പതാമത് സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടെറസിനെ (67) തിരഞ്ഞെടുത്തു. പോര്‍ച്ചുഗല്‍ മുന്‍ പ്രധാനമന്ത്രിയായിരുന്നു ഗുട്ടെറസ്. യുഎന്‍ പൊതുസഭയിലാണ് തിരഞ്ഞെടുപ്പു നടന്നത്.
ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിന്റെ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്. 2017 ജനുവരി ഒന്നു മുതല്‍ 2022 ഡിസംബര്‍ 31 വരെയായിരിക്കും ഗുട്ടെറസിന്റെ കാലാവധി. 1995 മുതല്‍ 2002 വരെ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. 2005 മുതല്‍ 2015 വരെ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ച് സ്ഥിരരാഷ്ട്രങ്ങളും അദ്ദേഹത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെ ഗുട്ടെറസിന്റെ പേര് പൊതുസഭയുടെ അംഗീകാരത്തിനു സമര്‍പ്പിക്കാന്‍ 15 അംഗ രക്ഷാസമിതി നേരത്തേ തീരുമാനിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക