|    May 23 Tue, 2017 6:15 pm
FLASH NEWS

അന്റോണിയോ ഗുട്ടെറസ് പുതിയ യു എന്‍ സെക്രട്ടറി

Published : 14th October 2016 | Posted By: frfrlnz

antonio-guterres
യുനൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്രസഭയുടെ പുതിയ സെക്രട്ടറി ജനറലായി പോര്‍ചുഗല്‍ മുന്‍ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടെറസിനെ തിരഞ്ഞെടുത്തു.ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് നടന്ന പൊതുസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് ഗുട്ടെറസിനെ ബാന്‍ കി മൂണിന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത്. ജനുവരി ഒന്നിന് അദ്ദേഹം ഔദ്ദ്യോഗികമായി സ്ഥാനമേല്‍ക്കും. യുഎന്നിന്റെ ഒമ്പതാമത്തെ സെക്രട്ടറി ജനറലാണ് ഗുട്ടെറസ്. യു എന്‍ രക്ഷാസമിതിയിലെ 15 അംഗരാഷ്ട്രങ്ങള്‍ കഴിഞ്ഞയാഴ്ച നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഗുട്ടെറസിന്റെ പേര് നിര്‍ദ്ദേശിച്ചത്. 67 കാരനായ ഗുട്ടെറസ് 1995-2002 കാലത്താണ് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയായത്. പിന്നീട് 10 വര്‍ഷത്തോളം യു എന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day