|    Dec 17 Mon, 2018 10:21 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അന്യായമായ പണപ്പിരിവ്: ലോറി ഉടമകള്‍ നിസ്സഹകരണ സമരത്തിലേക്ക്

Published : 13th November 2018 | Posted By: kasim kzm

മഞ്ചേരി: ചരക്കുമായെത്തുന്ന ലോറികളില്‍ നിന്ന് അന്യായമായി പണം പിരിക്കുന്നതിനെതിരേ ലോറിയുടമകള്‍ നിസ്സഹകരണ സമരത്തിലേക്ക്. സംസ്ഥാനത്തെ വിവിധ മാര്‍ക്കറ്റുകളില്‍ ചില ചുമട്ടുതൊഴിലാളികളും വ്യാപാരികളും ലോറി ഉടമകളെ ചൂഷണം ചെയ്യുന്നെന്നാണ് പരാതി.
അട്ടിമറിക്കൂലിയുടെ മറവിലാണ് പകല്‍ക്കൊള്ള നടക്കുന്നത്. കയറ്റിറക്കു കൂലി, കെട്ടുകൂലി തുടങ്ങി വിവിധ പേരുകളില്‍ ചില ചുമട്ടുതൊഴിലാളികളും ചരക്കുവാഹനത്തില്‍ നിന്ന് സ്ഥാപനങ്ങളിലെത്തിക്കാനുള്ള കൂലി വ്യാപാരികളും ലോറി ഉടമകളില്‍ നിന്ന് ഈടാക്കുന്നുണ്ടെന്നാണ് ആക്ഷേപം
. ഇന്ധന വിലവര്‍ധനവും മറ്റു പ്രവര്‍ത്തന ചെലവും വര്‍ധിക്കുമ്പോള്‍ അന്യായമായ പണപ്പിരിവ് സാമ്പത്തിക ബാധ്യതയേറ്റുകയാണെന്നു മഞ്ചേരിയില്‍ ചേര്‍ന്ന ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമിതി യോഗം വിലയിരുത്തി. വിവിധ ജില്ലകളില്‍ നിന്നെത്തുന്ന ലോറി തൊഴിലാളികള്‍ ഭീഷണിക്കു വഴങ്ങി പണം നല്‍കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരും വ്യാപാരി സംഘടനകളും തൊഴിലാളി യൂനിയനുകളും അടിയന്തരമായി ഇടപെടണമെന്നും കയറ്റിറക്കു കൂലി സംസ്ഥാനാടിസ്ഥാനത്തില്‍ ഏകീകരിക്കണമെന്നും ലോറി ഉടമകള്‍ ആവശ്യപ്പെട്ടു. നടപടിയില്ലെങ്കില്‍ ചരക്കു കയറ്റുന്നതും ഇറക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകള്‍ വഹിക്കാതെ നിസ്സഹകരണ സമരം ആരംഭിക്കാനും തീരുമാനമായി.
സംസ്ഥാന പ്രസിഡന്റ് അഡ്വ. പി കെ ജോണ്‍, സെക്രട്ടറി ഇ കെ ഷാജു, പീച്ചി ജോണ്‍സണ്‍, രാജു നെല്ലിപ്പറമ്പില്‍, വി ജെ ഡെന്‍സണ്‍, പി എ ജോസഫ്, കെ എസ് സുനില്‍, ഭവദാസ്, ദേവരാജന്‍, യൂസഫ്, മഞ്ചേരി ഹൈദര്‍ അലി, റസാഖ്, അഡ്വ. അബ്ദുല്‍ നാസര്‍, സേവ്യര്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss