|    Jan 20 Fri, 2017 11:52 pm
FLASH NEWS

അന്യാധീനപ്പെട്ട ക്ഷേത്രഭൂമി വീണ്ടെടുക്കും: പ്രയാര്‍ ഗോപാലകൃഷ്ണന്‍

Published : 6th August 2016 | Posted By: SMR

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കുന്നതിന് ശ്രമം ആരംഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ആയിരത്തലധികം ഏക്കര്‍ ഭൂമിയാണ് അന്യായമായി സ്വകാര്യ വ്യക്തികള്‍ കൈവശംവച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ ഒരിഞ്ച് ഭൂമിപോലും അന്യാധീനപ്പെടാന്‍ ഇടവരുത്തില്ല. കൊടിമര നിര്‍മാണവുമായി ബന്ധപ്പെട്ട് സുരക്ഷയ്ക്കായി ഒരു അഡ്വക്കറ്റ്‌സ് ജനറലിന്റെ സേവനമാവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്ത് നല്‍കുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരിമലയില്‍ സ്ത്രീ പ്രവേശനം നിരോധിച്ചിട്ടില്ല. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ നിലവിലുള്ളതുപോലെ പാലിക്കണമെന്നാണ് ഭക്തരുടെ ആഗ്രഹം. ഇക്കാര്യം പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരെ അറിയിക്കുന്നതിനായി ഒരുകോടി പേരുടെ ഒപ്പുശേഖരണം നടത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക