|    Mar 30 Thu, 2017 6:36 am
FLASH NEWS

അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍

Published : 15th August 2016 | Posted By: SMR

കോട്ടയം: ഏറ്റുമാനൂരിന് സമീപം എംസി റോഡില്‍ പാറോലിക്കല്‍ കവലയില്‍ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പാറോലിക്കല്‍ കവലയിലെ ജയം സ്‌റ്റോണ്‍ വര്‍ക്‌സ് എന്ന  സ്ഥാപനത്തിലെ തൊഴിലാളി ഒഡീഷ സ്വദേശി ചന്ദ്രമണിദുര്‍ഗ എന്ന ജഗു(28)വിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. സംഭവത്തില്‍ ഒഡീഷ സ്വദേശിയായ സഹതൊഴിലാളി ശശി നായ്കി(28)നെ പോലിസ് പിടികൂടി.
സ്ഥാപനം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുകള്‍നിലയില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന മുറിയില്‍ ഇന്നലെ രാവിലെ ഏഴോടെയാണ് ജഗുവിന്റെ മൃതദേഹം കണ്ടത്. കഴുത്തില്‍ മുണ്ട് ചുറ്റി മുറുക്കിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ബെഡ്ഷീറ്റ് കൊണ്ട് മൂടിയിരുന്നു. മുഖത്തും ശരീരത്തും ചതവും ഒട്ടേറെ മുറിവുകളുമുണ്ട്. സംഭവസ്ഥലത്തു നിന്നു കാണാതായ ശശിയെ മൊബൈല്‍ ഫോണിന്റെ പരിധി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാണ് ഉച്ചകഴിഞ്ഞ് 3.30ഓടെ പിടികൂടിയത്. ഏറ്റുമാനൂര്‍ സിഐ മാര്‍ട്ടിന്‍, എസ്‌ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തില്‍ പോലിസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day