|    Oct 16 Tue, 2018 12:34 am
FLASH NEWS

അന്യസംസ്ഥാനക്കാരെ കുറിച്ച് വിവരശേഖരണം നടത്തണമെന്ന്

Published : 18th September 2017 | Posted By: fsq

 
തലയോലപ്പറമ്പ്: അന്യസംസ്ഥാനക്കാരെ കുറിച്ച് ഒരു തരത്തിലുമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പോലിസോ പഞ്ചായത്ത് അധികാരികളോ തയ്യാറാവുന്നില്ലെന്ന് ആക്ഷേപം. ഇവരെ താമസിപ്പിച്ചിരിക്കുന്ന കെട്ടിടം ഉടമകള്‍ക്ക് ഇവര്‍ ഏതു സംസ്ഥാനക്കാരാണെന്നു പോലും അറിയില്ല. അസം, ബംഗാള്‍, ഒറീസ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ കൂടുതലായും. കഴിഞ്ഞ ദിവസം വെട്ടിക്കാട്ട്മുക്ക് തൈക്കാവ് പള്ളിയുടെ മതില്‍ കെട്ടുകള്‍ ഇളക്കിമാറ്റാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. സംഭവമറിഞ്ഞ് പള്ളി കമ്മിറ്റി പ്രവര്‍ത്തകര്‍ സ്ഥലത്ത് തടിച്ചുകൂടുകയൂം ഇവരുമായി ഏറെ നേരം ബഹളം ഉണ്ടാക്കുകയും ചെയ്തിരുന്നു. വിവരം തിരക്കിയപ്പോള്‍ അലക്കുന്ന ആവശ്യത്തിനു വേണ്ടിയാണ് കല്‍കെട്ടുകള്‍ പൊളിച്ചതെന്നാണ് ഇവര്‍ പറഞ്ഞത്. ഇവര്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗവും കൂടുതലാണ്. ഇവരെ നിരീക്ഷിക്കാന്‍ പോലിസ് ഉള്‍പ്പെടെയുള്ളവര്‍ കൂട്ടാക്കുന്നില്ല. അന്യസംസ്ഥാനക്കാരെ താമസിപ്പിക്കാന്‍ കെട്ടിട ഉടമകള്‍ തമ്മിലും മല്‍സരമാണ്. നിരവധി കെട്ടിടങ്ങളാണ് കഴിഞ്ഞ കുറച്ചുനാളുകളായി ഉയരുന്നത്. ഇവിടെയെല്ലാം താമസിക്കുന്നതും അന്യസംസ്ഥാനക്കാര്‍ തന്നെയാണ്. കെട്ടിടങ്ങള്‍ ഉയരുമ്പോഴും ഇവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുവാനുള്ള സൗകര്യങ്ങള്‍ പലയിടത്തും ഇല്ല. മൂവാറ്റുപുഴയാറിന്റെ തീരങ്ങളും പുറമ്പോക്കുകളുമാണ് ഇവര്‍ തിരഞ്ഞെടുക്കുന്നത്. പല സ്ഥലങ്ങളിലും ദുര്‍ഗന്ധം രൂക്ഷമാണ്. ഇതു നാട്ടുകാര്‍ക്കിടയില്‍ പലവിധത്തിലുള്ള എതിര്‍പ്പുണ്ടാക്കിയിട്ടുണ്ട്.അന്യസംസ്ഥാനക്കാര്‍ നാട്ടില്‍ താമസിക്കുന്നതിനോട് നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോഴും ഇവരെ വന്‍തോതില്‍ ഇറക്കുമതി ചെയ്ത് നിര്‍മാണമേഖലയിലെ കോണ്‍ട്രാക്ടര്‍മാരാണ് നേട്ടം കൊയ്യുന്നത്. നാട്ടിലെ തൊഴിലാളികള്‍ക്ക് കൊടുക്കേണ്ട കൂലിയുടെ പകുതി മാത്രം ഇവര്‍ക്ക് നല്‍കിയാല്‍ മതിയെന്നതാണ് ഇതിനുകാരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss