|    May 28 Sun, 2017 10:28 pm
FLASH NEWS

അന്യഗ്രഹ ജീവികളോട് കളിക്കുന്നത് സൂക്ഷിച്ച് വേണം: സ്റ്റീഫന്‍ ഹോക്കിങ്

Published : 27th September 2016 | Posted By: frfrlnz

stephan-hawkings

ന്യൂയോര്‍ക്ക്: അന്യഗ്രഹ ജീവികളോട് കളിക്കുന്നത് സൂക്ഷിച്ച് വേണമെന്ന് പ്രശ്‌സത  ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്. ഹോക്കിങ്ങിന്റെ പ്രിയപ്പെട്ട ഇടങ്ങള്‍ എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോയില്‍ ആണ് അന്യഗ്രഹ ജീവികളെ തേടിയിറങ്ങിയാല്‍ അത്  മനുഷ്യരാശിയുടെ നാശത്തിന്  കാരണമായേക്കും എന്ന തന്റെ നിലപാട് സ്റ്റീഫന്‍ ഹോക്കിങ്ങ് ആവര്‍ത്തിക്കുന്നത്. ഭൂമിയില്‍ നിന്ന് 16 പ്രകാശവര്‍ഷം അകലെയുള്ള ഗ്ലീസ് 832 സി എന്ന ഗ്രഹത്തിലേക്ക് ഹോക്കിങ് നടത്തുന്ന സാങ്കല്‍പിക യാത്രയാണ് വീഡിയോയില്‍ ചിത്രീകരിച്ചിട്ടുള്ളത്.

alienhunters
ഗ്ലീസ് 832 സി പോലെയുള്ള ഗ്രഹങ്ങളില്‍ നിന്ന്  ചിലപ്പോള്‍ നമുക്ക് ഒരു സന്ദേശം ലഭിച്ചേക്കാം. എന്നാല്‍ അതിന് മറുപടി നല്‍കുന്നത് സൂക്ഷിച്ചുവേണം. മറ്റൊരു സംസ്‌കാരത്തെ നാം കണ്ടുമുട്ടിയാല്‍ കാര്യങ്ങള്‍ അത്രയ്ക്ക് നന്നാകണമെന്നില്ല എന്നും ഹോക്കിങ് ചൂണ്ടിക്കാട്ടുന്നു. ചിലപ്പോള്‍ അവര്‍ മനുഷ്യനേക്കാള്‍ ശാസ്ത്ര സാങ്കേതിക മേഖലയില്‍ വളര്‍ച്ച കൈവരിച്ചിട്ടുണ്ടാവും. കൊളമ്പസ് അമേരിക്കയിലെ തദ്ദേശിയരെ കണ്ടതുപോലെയാകും കാര്യങ്ങളെന്നും അന്യഗ്രഹ ജീവികള്‍ ചിലപ്പോള്‍ മനുഷ്യനെ ബാക്ടീരിയയെ പോലെ കണക്കാക്കാന്‍ സാധ്യതയുണ്ടെന്നും ഹോക്കിന്‍സ് മുന്നറിയിപ്പു നല്‍കുന്നു.

aliens
മറ്റു ഗ്രഹങ്ങളില്‍ ജീവന്‍ ഉണ്ടെന്നു തന്നെയാണ് തനിക്ക് പ്രായമാകും തോറും ബോധ്യമാകുന്നതെന്ന് ഹോക്കിന്‍സ് പറഞ്ഞു. അന്യഗ്രഹങ്ങളില്‍ ജീവന്‍ അന്വേഷിച്ചുകൊണ്ടുള്ള ബ്രേക്ക്ത്രൂ ലിസന്‍ പ്രോജക്ട് അവതരിപ്പിച്ചുകൊണ്ട് കഴിഞ്ഞവര്‍ഷവും ഹോ്ക്കിങ് ഇത്തരത്തിലുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്യഗ്രഹജീവികളെ ഉദ്ദേശിച്ച് നാം അയക്കുന്ന സന്ദേശങ്ങള്‍ വായിക്കാനാകുന്ന തരത്തിലുള്ള ഏതെങ്കിലും സംസ്‌കാരം നിലവിലുണ്ടെങ്കില്‍ അത് അനേകവര്‍ഷങ്ങള്‍ അകലെയായിരിക്കുമെന്നും അന്ന് ഹോക്കിന്‍സ് പറഞ്ഞിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day