|    Mar 22 Thu, 2018 6:07 am
FLASH NEWS
Home   >  News now   >  

അന്നൊരിക്കല്‍ റഷ്യയിലും കറന്‍സി അസാധുവാക്കിയിരുന്നു

Published : 15th November 2016 | Posted By: Navas Ali kn

Chita. People standing in a queue to buy some bread. Photo TASS / Vladimir Sayapin ????. ??????? ?? ??????. ???? ????????? ??????? (??????????? ????)

അന്നൊരിക്കല്‍ യുഎസ്എസ്ആര്‍ എന്ന വന്‍ ശക്തി രാജ്യം അവിടുത്തെ ചില കറന്‍സികള്‍ അസാധുവാക്കിയപ്പോള്‍ ലോകം ആ തീരുമാനത്തെ ആശങ്കയോടെയാണ് നോക്കി കണ്ടിരുന്നത്. യുഎസ്എസ്ആര്‍ എന്ന രാഷ്ടത്തെ ലോക ഭൂപടത്തില്‍ നിന്നു തന്നെ ഇല്ലാതെയാക്കാന്‍ മാത്രം വിഢിത്തം നിറഞ്ഞ തീരുമാനമായിട്ടാണ് ഒരു മുന്നൊരുക്കവുമില്ലാതെ നടത്തിയ കറന്‍സി പിന്‍വലിക്കല്‍ അറിയപ്പെടുന്നത്. ലോകരാഷ്ട്രങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന യുഎസ്എസ്ആര്‍ 26 വര്‍ഷങ്ങള്‍ക്കു മുന്‍പ്, 1991 ജനുവരി 22നാണ്  ‘അമ്പതിന്റെയും നൂറിന്റെയും റൂബിള്‍ കറന്‍സികള്‍ അസാധുവാക്കി പ്രഖ്യാപിച്ചത്. പഴയ യു എസ് എസ് ആറിന്റെ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് രാത്രി ഒമ്പതു മണിക്ക് ടെലിവിഷനിലൂടെയാണ് ജനങ്ങളെ ഈ ഞെട്ടിക്കുന്ന തീരുമാനം അറിയിച്ചത്. അന്നേ ദിവസത്തെ പണം കീശയിലാക്കി വീട്ടിലേക്കു മടങ്ങിയ കച്ചവടക്കാരെയും അന്നത്തെ കൂലി വാങ്ങി മടങ്ങിയ തൊഴിലാളികളെയും മാത്രമല്ല യുഎസ്എസ്ആറിലെ ബഹുഭൂരിപക്ഷം ജനങ്ങളെയും ഈ തീരുമാനം ഞെട്ടിച്ചു. 50, 100 റൂബിളുകള്‍ നാളെമുതല്‍ അസാധുവാകുന്നതാണ്, കള്ളപ്പണം, കള്ളനോട്ട് എന്നിവ ഒറ്റയടിക്ക് നിര്‍ത്താനാണ് ഈ പ്രഖ്യാപനം ഉദ്ദേശിക്കുന്നത്, ഗോള്‍ബച്ചോവ് രാഷ്ട്രത്തോടു പറഞ്ഞു. അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ എല്ലാരും നോട്ടുകള്‍ മാറ്റി വാങ്ങണമെന്ന് ആയിരുന്നു ഉത്തരവ്. ഒരാള്‍ക്ക് കൂടിയത് 1000 റൂബിള്‍ മാത്രമേ മാറ്റാന്‍ പറ്റൂ. കൂടുതല്‍ മാറണമെങ്കില്‍ പ്രത്യേക അനുമതി വേണമെന്നും സര്‍ക്കാര്‍ നിയന്ത്രണം ഇറക്കി. എന്നാല്‍ അസാധുവാക്കിയ പണത്തിനു പകരമായി ആവശ്യക്കാര്‍ക്ക് എല്ലാവര്‍ക്കും നല്‍കാനുള്ള ചെറിയ കറന്‍സികള്‍ ഒരു ബാങ്കിലും ഉണ്ടായിരുന്നില്ല.
രാത്രിയിലുള്ള പ്രഖ്യാപനം കേട്ട വന്‍ മുതലാളിമാര്‍ അപ്പോള്‍ തന്നെ പണം മുഴുവന്‍ രാത്രി തുറന്നിരിക്കുന്ന പോസ്റ്റ് ഓഫീസ് വഴി ഡെപ്പോസിറ്റ് ചെയ്തു.
മറ്റു ചിലര്‍ പലയിടത്തേക്കും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തു വെച്ചു, പിന്നീട് ക്യാന്‍സല്‍ ചെയ്ത് പണമാക്കുക എന്നതായിരുന്നു ഉദ്ദേശം. കറന്‍സികളുടെ മൂല്യം ഇല്ലാതെയാക്കിയ വിവരം സാധാരണക്കാര്‍ അറിഞ്ഞത് അടുത്ത ദിവസം നേരം പുലര്‍ന്നപ്പോള്‍ മാത്രമായിരുന്നു. ഇവര്‍ കറന്‍സി മാറ്റാന്‍ അലഞ്ഞു. ബാങ്കുകള്‍ക്ക് മുന്നില്‍ കിലോമീറ്ററുകളോളം ക്യൂ രൂപം കൊണ്ടു. റഷ്യയിലെ ജനകോടികള്‍ക്ക് ഗവണ്മെന്റിലുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടു എന്നതായിരുന്നു ഗോള്‍ബച്ചോവിന്റെ കറന്‍സി പിന്‍വലിക്കല്‍ തീരുമാനം ഉണ്ടാക്കിയ ഏക ഫലം. ലോക ചരിത്രത്തില്‍ ധനകാര്യമേഖലയില്‍ ഇന്നു വരെ ഉണ്ടായ ഏറ്റവും വലിയ പത്ത് വിഡ്ഢിത്തങ്ങളില്‍ ഒന്നായാണ് ഈ കറന്‍സി പിന്‍വലിക്കല്‍ തീരുമാനം അറിയപ്പെടുന്നത്. പിന്നീടങ്ങോട്ട് യുഎസ്എസ്ആറില്‍ നടന്നതൊക്കെ ചരിത്രം മാത്രം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss