|    Jul 23 Mon, 2018 4:05 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അന്ധവിശ്വാസ വിരുദ്ധ ബില്ലിന് അംഗീകാരം

Published : 28th September 2017 | Posted By: fsq

 

ബംഗളൂരു: അന്ധവിശ്വാസ ബില്ലിന് കര്‍ണാടക മന്ത്രിസഭ അംഗീകാരം നല്‍കി. ബില്ല് അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. അന്ധവിശ്വാസ പ്രവര്‍ത്തനങ്ങള്‍ തടയുന്ന ബില്ല് നേരത്തേ മന്ത്രിസഭ നിര്‍ദേശിച്ചിരുന്നു. പിന്നീടത് ദുര്‍മന്ത്രവാദവും മനുഷ്യത്വരഹിത പൈശാചിക പ്രവര്‍ത്തനം തുടച്ചുനീക്കാനുമുള്ള ബില്ലാക്കി മാറ്റുകയായിരുന്നു. ബില്ല് മന്ത്രിസഭ അംഗീകരിച്ചതായും അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി ടി ബി ജയചന്ദ്ര അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss