|    May 22 Mon, 2017 11:08 pm
FLASH NEWS

അന്ധവിശ്വാസ നിര്‍മാര്‍ജന ബില്ലിന് രൂപം നല്‍കിയെന്ന് ആഭ്യന്തര മന്ത്രി

Published : 3rd January 2016 | Posted By: SMR

കോഴിക്കോട്: അന്ധവിശ്വാസ നിര്‍മാര്‍ജന ബില്ലിന് ആഭ്യന്തര വകുപ്പ് പൂര്‍ണരൂപം നല്‍കിയതായും അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഐഎസ്എം കേരള യൂത്ത് സമ്മിറ്റിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഹര്‍ത്താല്‍ നിരോധന ബില്ലും അന്ധവിശ്വാസ നിര്‍മാര്‍ജന ബില്ലും ഈ മന്ത്രിസഭയുടെ കാലത്ത് തന്നെ പാസാക്കിയെടുക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി അറിയിച്ചു.
ഇന്ത്യ ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മതേതരത്വത്തിനും ബഹുസ്വരതയ്ക്കുമെതിരിലുള്ള വെല്ലുവിളിയാണ്. സര്‍വമത സമഭാവനയാണ് രാജ്യത്തിന്റെ അടിസ്ഥാന മുദ്രാവാക്യം. മതേതരത്വം ഭരണഘടനയില്‍നിന്ന് പിഴുതുമാറ്റാന്‍ ആരൊക്കെ ആയിരം വട്ടം വിചാരിച്ചാലും കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day