|    Nov 13 Tue, 2018 7:57 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അന്ധവിശ്വാസ- അനാചാര നിരോധന ബില്ല് പാസാക്കണം: പു.ക.സ

Published : 13th August 2018 | Posted By: kasim kzm

തിരുവനന്തപുരം: അന്ധവിശ്വാസ-അനാചാര നിരോധന ബില്ല് പാസാക്കണമെന്ന് തിരുവനന്തപുരത്ത് സമാപിച്ച പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കണ്‍വന്‍ഷനില്‍ അവതരിപ്പിച്ച പ്രമേയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളം വീണ്ടും ഭ്രാന്താലയമാവുകയാണോ എന്നു സംശയിക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജനനം, വിവാഹം, മരണം തുടങ്ങി ജീവിതത്തിലെ പ്രധാന സന്ധികളെല്ലാം തന്നെ ജാതി-മത അനാചാരങ്ങളുടെ പിടിയിലമരുന്നു. കേരളത്തില്‍ സമീപകാലത്തെങ്ങും ഉണ്ടാവാത്ത പ്രളയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ദുരന്തെത്ത പോലും വര്‍ഗീയതയുടെ കരിമ്പടം പുതപ്പിച്ച് ജനങ്ങളെ വിദ്വേഷത്തിന്റെ ഉടമകളാക്കാനുള്ള പരിശ്രമങ്ങളെ ചെറുത്തുതോല്‍പിക്കണമെന്നും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കണ്‍വന്‍ഷന്‍ ആവശ്യപ്പെടുന്നു. ബാലസൗഹൃദ ജില്ലയായി പ്രഖ്യാപിച്ച തൃശൂര്‍ ജില്ലയില്‍ കുട്ടികളുടെ അവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമത്തില്‍ സമ്മേളനം ശക്തമായി പ്രതിഷേധിക്കുന്നതായും പ്രമേയം വ്യക്തമാക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss