|    Jan 24 Tue, 2017 10:52 pm
FLASH NEWS

അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും കാന്‍സര്‍ ഗുരുതരമാക്കും: ഡോ. വി പി ഗംഗാധരന്‍

Published : 30th October 2015 | Posted By: SMR

തിരുവനന്തപുരം: ചികില്‍സകൊണ്ടു മാത്രമേ കാന്‍സര്‍ തുടച്ചുനീക്കാന്‍ കഴിയൂവെന്നും അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും രോഗം കൂടുതല്‍ ഗുരുതരമാക്കുമെന്നും പ്രശസ്ത കാന്‍സര്‍ ചികില്‍സാ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരന്‍. പ്രാരംഭദശയില്‍ കണ്ടുപിടിച്ച് ശരിയായരീതിയില്‍ ചികില്‍സിച്ചാല്‍ കാന്‍സര്‍ പൂര്‍ണമായും ഭേദമാക്കാനാവും. ഇച്ഛാശക്തിയാണ് കാന്‍സര്‍ രോഗിക്ക് ആദ്യം വേണ്ടത്. തനിക്ക് ജീവിക്കാന്‍ സാധിക്കുമെന്ന ചിന്തയില്ലെങ്കില്‍ അയാള്‍ ഒറ്റപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കേരള നിയമസഭ പാര്‍ലമെന്ററി പഠനകേന്ദ്രവും കാന്‍സര്‍ കെയര്‍ റിസര്‍ച്ച് ഫൗണ്ടേഷനും സംയുക്തമായി നിയമസഭയില്‍ സംഘടിപ്പിച്ച കാന്‍സര്‍ ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്തനാര്‍ബുദ പരിശോധനയ്ക്കുള്ള മാമോഗ്രഫി നഗരങ്ങളില്‍ മാത്രമാണുള്ളതെന്നും ഇവ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാന്‍സര്‍ തടയാനാവുന്നതും കണ്ടെത്താനാവുന്നതും ഭേദമാക്കാനാവുന്നതുമാണെന്ന സത്യം എല്ലാവരും മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 145 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക