|    Feb 20 Tue, 2018 3:28 pm
FLASH NEWS

അന്ധദമ്പതികള്‍ക്കു വീട് നിര്‍മിച്ചു നല്‍കി പല്ലാവൂര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍

Published : 9th January 2017 | Posted By: fsq

പാലക്കാട്: പല്ലശ്ശന ഗ്രാമപ്പഞ്ചായത്തിലെ തളൂര്‍ പെട്ടിക്കല്‍ സ്ഥിരതാമസക്കാരായ സുജിത്തിനും ദീപയ്ക്കും ഇനി അന്തിയുറങ്ങാന്‍ മനോഹരമായ ഒരു കൊച്ചു വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാവുന്നു. തങ്ങളുടെ ശാരീരികമായ ഒരു വൈകല്യവുമില്ലാത്ത മക്കള്‍ ആദര്‍ശിനും അക്ഷയ്ക്കും ഇനി അന്തസ്സോടെ പഠിച്ചു വളരാന്‍ അവരുടെ കൂട്ടുകാര്‍ പണിതു നല്‍കിയ സ്‌നേഹാലയം തുണ. തളൂര്‍ പെട്ടിക്കലില്‍ ജനിച്ച ദീപ അഞ്ചാം മാസത്തില്‍ചിക്കന്‍ പോക്‌സ് ബാധിച്ച്  പൂര്‍ണ്ണ അന്ധയായതാണ്. അന്ധവിദ്യാലയങ്ങളിലും വിക്‌ടോറിയാ കോളജ്, തൃശൂര്‍ കേരളവര്‍മ കോളജ് എന്നിവിടങ്ങളില്‍ പഠിച്ച് ബിരുദം നേടിയിട്ടുണ്ട്. കണ്ണാറ തൊഴില്‍പരിശീലനകേന്ദ്രത്തില്‍ നിന്നും പരിചയപ്പെട്ട എറണാകുളം പറവൂര്‍ സ്വദേശിയും പൂര്‍ണ അന്ധനുമായ സുജിത്തിനെ വിവാഹം കഴിച്ച് കോഴിക്കോട് വാടകക്ക് താമസമായിരുന്നു. ലോട്ടറി വില്‍പനക്കാരനാണ് സുജിത്ത്. 2006ല്‍ പല്ലശ്ശന ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ 3 സെന്റ് സ്ഥലവും ഇഎംഎസ് ഭവന പദ്ധതിയില്‍ 75000 രൂപയും അനുവദിച്ചു. ദമ്പതികള്‍ അന്ധരായതിനാല്‍ 25000 രൂപ കൂടി അധികമായി അനുവദിച്ചു. ആ ഒരു ലക്ഷം രൂപ കൊണ്ട് അസ്ഥിവാരം കെട്ടിയത്. പല്ലാവൂര്‍ ഗവ. എല്‍പി സ്‌കൂളിന്റെ തനത് പരിപാടിയായ ഗൃഹസന്ദര്‍ശനം സമയത്താണ് പ്രധാനാധ്യാപകന്‍ എ ഹാറൂണ്‍ അധ്യാപികമാരായ ഷൈമ, പ്രവീണ, ശ്രീജാമോള്‍ എന്നിവരുടെ മുമ്പില്‍ ഈ വീടും പരിസരവും ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് വീട് പുതുക്കി നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചു. എസ്ആര്‍ജി കണ്‍വീനര്‍ ടി ഇ ഷൈമ കോ-ഓഡിനേറ്ററും എസ് ആദിത്യന്‍ ലീഡറുമായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.   ഇന്ന്്് രാവിലെ 9.30 ന്് തളൂര്‍ പെട്ടിക്കലില്‍ കെ ബാബു എംഎല്‍എ ഗൃഹപ്രവേശനത്തിന് നേതൃത്വം നല്‍കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ്, നെന്‍മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി രാമക്യഷ്ണന്‍ പല്ലശ്ശന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ രമാധരന്‍, യു അസീസ് പങ്കെടുക്കുമെന്ന് പ്രധാനാധ്യാപകന്‍ എ. ഹാറൂണ്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss