|    Aug 19 Sat, 2017 2:47 pm
FLASH NEWS

അന്തിയുറങ്ങാന്‍ ഇടമില്ലാത്ത കുടുംബത്തിന് വീട്ടില്‍ അഭയം നല്‍കി പഞ്ചായത്ത് മെംബര്‍

Published : 8th August 2017 | Posted By: fsq

 

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് രണ്ടില്‍പെട്ട ചെമ്പനോട താമര മുക്കിലെ സന്തോഷിന്റെ കുടുംബത്തിന് പഞ്ചായത്ത് അംഗത്തിന്റെ കൈത്താങ്ങ്്്. തകര്‍ന്ന ഷെഡില്‍ താമസിക്കാനാകാതെ വിഷമത്തില്‍ കഴിയുകയായിരുന്ന കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും വാര്‍ഡ് മെമ്പര്‍ സ്വന്തം വീട്ടില്‍ താമസമൊരുക്കി കാരുണ്യം കാട്ടി. ഇന്നലെ വൈകീട്ടാണ് മെമ്പര്‍ സെമിലി സുനില്‍ സന്തോഷിനും ഭാര്യ ബിന്ദുവിനും മക്കള്‍ക്കും സ്വഭവനത്തില്‍ അഭയം നല്‍കിയത്. കൊല്ലപ്പണി നടത്തി ജീവിക്കുന്ന കുടുംബം ഒരു വീടിനായി മുട്ടാത്ത വാതിലുകളില്ല. ലൈഫ് ഭവനപദ്ധതിയിലും പിന്തള്ളപ്പെട്ടിരിക്കുകയാണ് ഈ കുടുംബം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക