|    Jan 24 Wed, 2018 1:28 pm
FLASH NEWS
Home   >  National   >  

അന്തിമ വിധി വരുന്നതുവരെ റോഹിന്‍ഗ്യകളെ തിരിച്ചയക്കരുത്: സുപ്രീംകോടതി

Published : 13th October 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കരുതെന്ന് സുപ്രീംകോടതി.അന്തിമ വിധി വരുന്നത് വരെ അവരെ തിരിച്ചയക്കരുതെന്നും റോഹിന്‍ഗ്യകള്‍ക്ക് മാനുഷിക പരിഗണന നല്‍കണമെന്നും കോടതി വ്യക്തമാക്കി. ഹരജി പരിഗണിക്കുന്നത് നവംബര്‍ 21ലേക്ക് മാറ്റിയ കോടതി അതുവരെ റോഹിന്‍ഗ്യകളെ നാടുകടത്തരുതെന്നും ഉത്തരവിട്ടു. നിഷ്‌കളങ്കരായ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അടിയന്തിര സാഹചര്യമുണ്ടായാല്‍ കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
റോഹിന്‍ഗ്യകള്‍ രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്നും അവരെ ഇന്ത്യയില്‍ നിന്നും പുറത്താക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ ഇതിനെതിരേ റോഹിന്‍ഗ്യകള്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day