|    Dec 10 Mon, 2018 12:27 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അന്തിമ വിധി വരുന്നതുവരെ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണം: ചെന്നിത്തല

Published : 15th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിലെ പുനപ്പരിശോധനാ ഹരജി തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ വിവേകപൂര്‍വം പെരുമാറണമെന്നും പിടിവാശി ഉപേക്ഷിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഇന്നു വിളിച്ച സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കും. ഇതിനു മുന്നോടിയായി യുഡ്എഫ് ഘടകകക്ഷി നേതാക്കള്‍ ഇന്നു രാവിലെ യോഗം ചേര്‍ന്ന് സര്‍വകക്ഷി യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയും താനും തമ്മില്‍ സമവായ ചര്‍ച്ച നടന്നുവെന്നുള്ളത് അടിസ്ഥാനരഹിതമായ പ്രചാരണമാണ്. നടപടിക്രമങ്ങളാണ് തങ്ങള്‍ സംസാരിച്ചത്. ഇന്നു വിളിച്ച സര്‍വകക്ഷിയോഗം എന്തുകൊണ്ട് സര്‍ക്കാര്‍ നേരത്തെ വിളിച്ചില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
അതേസമയം ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കേ പമ്പയിലും നിലയ്ക്കലും തീര്‍ത്ഥാടകര്‍ക്കുള്ള ഒരുക്കങ്ങളൊന്നും പൂര്‍ത്തിയാക്കാത്തതില്‍ ഉല്‍കണ്ഠ രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെടുന്ന 19 നിര്‍ദേശങ്ങളടങ്ങുന്നതാണ് കത്ത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss