|    Dec 18 Mon, 2017 8:57 am

അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സമ്മേളനം ഇന്ന് ആരംഭിക്കും

Published : 19th August 2016 | Posted By: SMR

കൊല്ലം:  സംസ്ഥാന പോലിസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് കൊല്ലത്ത് ആരംഭിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സമ്മേളന
ത്തില്‍ സംസ്ഥാനത്തെ തിരഞ്ഞെടുത്ത 22 എത്തിക്കല്‍ ഹാക്കര്‍മാര്‍ പങ്കെടുക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോകോണ്‍-2016 എന്ന് പേരിട്ടിരിക്കുന്ന സമ്മേളനം ഇന്നും നാളെയും  ഹോട്ടല്‍ റാവിസ് അഷ്ടമുടി റിസോര്‍ട്ടിലാണ് നടക്കുന്നത്. 500 ക്ഷണിക്കപ്പെട്ട അഥിതികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 14 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ഇതില്‍ 200 പോലിസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്. 100 പോലിസ് ഐടി വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുക്കും.
അന്താരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി ദിനത്തിന്റെ ഭാഗമായി സമകാലീന സൈബര്‍ ലോകത്തെ പുത്തന്‍ പ്രവണതകളെയും വെല്ലുവിളികളെയും പോലിസിന് പരിചയപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. സൈബര്‍ കുറ്റകൃത്യങ്ങള്‍  ലേകത്തിനാകെ വെല്ലുവിളിയാവുന്ന ഇന്നത്തെ സാഹചര്യത്തില്‍ സമകാലിക പ്രാധാന്യമുള്ള വിഷയങ്ങളെ മുന്‍ നിര്‍ത്തി നടത്തുന്ന സൈബര്‍ കോണ്‍ഫറന്‍സ് സൈബര്‍ കുറ്റകൃത്യങ്ങളെ ഫലപ്രദമായി തടയുവാന്‍ സംസ്ഥാന പോലിസിനെ പ്രാപ്തമാക്കുമെന്ന് മനോജ് എബ്രഹാം പറഞ്ഞു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ ആഗോളതലത്തില്‍ ജനങ്ങള്‍ക്കും പോലിീസിനും വെല്ലുവിളി സൃഷ്ടിക്കുകയാണ്. ഭീകരവാദം മുതല്‍ കുടുംബ ബന്ധങ്ങളുടെ  ശിഥിലീകരണം വരെ അതിര്‍വരമ്പുകളില്ലാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ വ്യാപിച്ചിരിക്കുന്നു. കുറ്റവാളികളുടെ അദൃശ്യാവരണം ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. സ്വപ്‌നങ്ങള്‍ പോലും ഇന്റെര്‍നെറ്റിന്റെ ചിറകില്‍ ഏറുന്ന ഈ ലേകത്ത് സൈബര്‍ കുറ്റകൃത്യം എന്ന പദം ഒഴിവാക്കാനാകത്തതാണ്. ഇന്റര്‍നെറ്റിന്റെ ആകൃഷ്ണീയതയ്ക്കുള്ളില്‍ ഒത്തിരി ചതിക്കുഴികള്‍ ഒളിഞ്ഞിരിക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് രാജ്യാന്തര അതിര്‍ വരമ്പുകളില്ലാത്തതിനാല്‍ പലപ്പോഴും കുറ്റകൃത്യങ്ങള്‍ തടയുവാനും കഴിയുന്നില്ല. പൊതുജനങ്ങള്‍ ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് അജ്ഞരുമാണ്. ഈ സാഹതര്യത്തില്‍ നിയമപാലകരും മറ്റു മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വരുമായി സഹകരിച്ച് സൈബര്‍ കുറ്റകൃത്യങ്ങളെ അമര്‍ച്ച ചെയ്യേണ്ടത് ആവശ്യമയി തീര്‍ന്നിരിക്കുന്നു. ഡിജിറ്റല്‍ സുരക്ഷയെ ബാധിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയുന്നതിന് അതിവിദഗ്ദരായ സൈബര്‍ കുറ്റാന്വേഷകരെ വളര്‍ത്തിയെടുക്കേണ്ടത് ഇന്ന് കാലഘട്ടത്തിന്റെ ആവശ്യമാണ്. കേരള പേലിസ് സൈബര്‍ ഡോം എന്ന പേരില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കേരള പോലിസ് ആരംഭിച്ചിട്ടുള്ള സൈബര്‍ റിസര്‍ച്ച് സെന്റര്‍ മുഖേന സമകാലീന സൈബര്‍ വെല്ലുവിളികളെ നേരിടുവാന്‍ കേരള പോലിസ് വളരെയധികം പ്രാപ്തമാണ്. മുന്‍ വര്‍ഷങ്ങളിലെ കോകോണ്‍ കോണ്‍ഫറന്‍സുകളില്‍ നിന്നും സ്വായത്തമാക്കിയ അറിവുകളും അനുഭവങ്ങളും ഉള്‍ക്കൊണ്ടാണ് ഈ അന്താരാഷ്ട്ര സൈബര്‍ എക്‌സ്പര്‍ട്ട് കൂട്ടായ്മയായ സൈബര്‍ ഡോം പ്രവര്‍ത്തിക്കുന്നത്. വിഭിന്നമായി ദേശീയ,അന്തര്‍ദേശിയ കുറ്റാന്വഷണ ഏജന്‍സികളുടെയും ഐടി രംഗത്തുള്ളവരുടെയും പങ്കാളിത്വത്തോടെ നടക്കുന്ന കോകോണിന്റെ വേദികളില്‍ അനുഭവങ്ങളും പരിമിതികളും നിര്‍ദ്ദേശങ്ങളും നിയമങ്ങളും ചര്‍ച്ചചെയ്യപ്പെടും. ഇത്തരം ചര്‍ച്ചകള്‍ സൈബര്‍ ലോകത്തിലെ വിവിധ സമൂഹങ്ങളുടെ വ്യത്യസ്ത തലങ്ങളെ വിശകലനം ചെയ്യുന്നതിനും കുറ്റകൃത്യങ്ങളുടെ തോത് മനസ്സിലാക്കുന്നതിനും അവയ്ക്ക് അനുസരിച്ച് കുറ്റാന്വേഷണ രീതികള്‍ക്ക് കാലോചിതവും സാങ്കേതികവുമായ മാറ്റങ്ങള്‍ വരുത്തുവാനും പോലിസിന് പ്രാപ്തമാക്കുമെന്നും ഐജി പറഞ്ഞു.
വിവിധ മൊബൈല്‍ കമ്പനിയുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് രാവിലെ 10ന് ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം സമ്മേളനം ഉദ്ഘാടനം ചെയ്യും. യുഎഇ ഉപപ്രധാന മന്ത്രി ലഫ്.ജനറല്‍ എച്ച് എച്ച് ഷേഖ് സൈഫ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ പ്രത്യേക ക്ഷണിതാവായിരിക്കും. മുകേഷ് എംഎല്‍എ അധ്യക്ഷത വഹിയ്ക്കും. പ്രധാനമന്ത്രിയുടെ ഓഫിസിലെ സൈബര്‍ സെക്യൂരിറ്റി ചീഫ് ഗുല്‍ഷന്‍ റായി, ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സെക്രട്ടറി അരുണ സുന്ദരരാജന്‍, കൊല്ലം മേയര്‍ വി രാജേന്ദ്ര ബാബു, സിനിമാ താരം ത്രിഷ കൃഷ്ണന്‍, ബെസ്സി പാങ്,  അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ പങ്കെടുക്കും.
നാളെ വൈകീട്ട് 4.30ന് തുറമുഖ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ആധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സിറ്റി പോലിസ് കമ്മീഷണര്‍ സതീഷ് ബിനോ, ഡിവൈഎസ്പി മെറിന്‍ ജോസഫ്, തിരുവനന്തപുരം റൂറല്‍ എസ്പി ഷഫീഖ് അഹമ്മദ്, തിരുവനന്തപുരം പോലിസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ പി പ്രകാശ്, എഫ്ബിഐ അസിസ്റ്റന്റ് സുഹൈല്‍ ദൗദ്, സ്‌കോട്ട് വാലന്‍,ബെല്ലി പാങ്, മനു സക്കരിയ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss