|    Mar 23 Thu, 2017 9:50 pm
FLASH NEWS

അന്താരാഷ്ട്ര സമാധാനസമ്മേളനത്തെ പിന്തുണയ്ക്കും: ഫലസ്തീന്‍

Published : 4th March 2016 | Posted By: SMR

റാമല്ല: ഫലസ്തീനില്‍ സമാധാനം പുനസ്ഥാപിക്കാനായി അന്താരാഷ്ട്ര സമ്മേളനം വിളിച്ചുചേര്‍ക്കാമെന്ന ഫ്രാന്‍സിന്റെ നിര്‍ദേശത്തെ പിന്തുണയ്ക്കുന്നതായി ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. റാമല്ലയില്‍ നടന്ന ഫത്തഹ് റവല്യൂഷനറി കൗണ്‍സില്‍ യോഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 1993ലെ ഓസ്‌ലോ കരാറിലെ വ്യവസ്ഥകളെ ഇസ്രായേല്‍ മാനിക്കാന്‍ തയ്യാറാവാത്തതു കൊണ്ട് അതിനെ ഫലസ്തീന്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരെ വിട്ടയക്കാന്‍ ഇസ്രായേല്‍ വിസമ്മതിച്ചതോടെയാണ് 2014ല്‍ സമാധാന ചര്‍ച്ച വഴിമുട്ടിയത്.

(Visited 53 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക