|    Oct 17 Tue, 2017 7:07 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അന്താരാഷ്ട്ര വ്യാപാരമേള: കേരള പവലിയന് വീണ്ടും ഒന്നാംസ്ഥാനം

Published : 28th November 2016 | Posted By: SMR

ന്യൂഡല്‍ഹി: 36ാമത് ഭാരത അന്താരാഷ്ട്ര വ്യാപാരമേളയില്‍ കേരള പവലിയന് വീണ്ടും ഒന്നാംസ്ഥാനം. ന്യൂഡല്‍ഹി പ്രഗതി മൈതാനിയിലെ ശാകുന്തളം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഡോ. കെ അമ്പാടി ഇന്ത്യാ ട്രേഡ് പ്രമോഷന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ എല്‍ സി ഗോയലില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ എട്ടാമത്തെ തവണയാണ് മികച്ച സംസ്ഥാന പവലിയന്‍ എന്ന വിഭാഗത്തില്‍ ഭാരത അന്താരാഷ്ട്ര വ്യാപാരമേളയില്‍ കേരളത്തിന്റെ സുവര്‍ണ നേട്ടം . ഗുജറാത്തിനാണു രണ്ടാംസ്ഥാനം.
വ്യാപാരമേളയുടെ പ്രമേയമായ ഡിജിറ്റല്‍ ഇന്ത്യ പൂര്‍ണമായും ഉള്‍ക്കൊണ്ട് ഗോഡ്‌സ് ഓണ്‍ ഡിജിറ്റല്‍ സ്റ്റേറ്റ് എന്ന പ്രമേയം ആസ്പദമാക്കി പ്രശസ്ത ശില്‍പി ജിനനാണ് ഇത്തവണയും കേരള പവലിയന്‍ രൂപകല്‍പന ചെയ്തത്.  പവലിയന്റെ രൂപകല്‍പന, പ്രമേയാവതരണത്തിലെ മൗലികത, ശുചിത്വം എന്നീ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരജേതാക്കളെ തിരഞ്ഞെടുത്തതെന്നു ചടങ്ങില്‍ സ്വാഗതപ്രസംഗം നടത്തിയ ഐടിപിഒ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശുഭ്ര സിങ് പറഞ്ഞു.
സ്റ്റാര്‍ട്ടപ് ഇന്ത്യ’ എന്നതാണ് അടുത്ത വര്‍ഷത്തെ പ്രമേയം.  തുടര്‍വര്‍ഷങ്ങളിലും മേള പ്രഗതി മൈതാനില്‍ തന്നെ നടത്തുമെന്നു ഐടിപിഒ സിഎംഡി എല്‍ സി ഗോയല്‍ പറഞ്ഞു.
ചടങ്ങില്‍ വിതരണം ചെയ്ത മറ്റു പുരസ്‌കാരങ്ങള്‍: സ്വച്ഛ് ഭാരത് വിഭാഗം: ബിഹാര്‍ (ഒന്നാം സ്ഥാനം), അസം (രണ്ടാംസ്ഥാനം). പാട്ണര്‍ സംസ്ഥാനങ്ങള്‍: മധ്യപ്രദേശ്, ജാര്‍ഖണ്ഡ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വിഭാഗം: മേഘാലയ. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഭാഗം: കയര്‍ ബോര്‍ഡ് (ഒന്നാം സ്ഥാനം), ജൂട്ട് ബോര്‍ഡ് (രണ്ടാം സ്ഥാനം).
മന്ത്രാലയങ്ങളും വകുപ്പുകളും: സിഎസ്‌ഐആര്‍ (ഒന്നാം സ്ഥാനം). മികച്ച വിദേശ പങ്കാളി: തെക്കന്‍ കൊറിയ, ബഹ്‌റയ്ന്‍ (രണ്ടാം സ്ഥാനം). ഫോക്കസ് കണ്‍ട്രി: ബലാറൂസ്. ഫോക്കസ് സ്റ്റേറ്റ്: ഹരിയാന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക