|    Oct 23 Mon, 2017 4:36 am

അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റി ഡിബേറ്റില്‍ പങ്കെടുക്കാന്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് ക്ഷണം

Published : 5th October 2016 | Posted By: Abbasali tf

കോഴിക്കോട്:  ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള ഖത്തര്‍ ഡിബേറ്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നാലാം അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റി ഡിബേറ്റ് ചാംപ്യന്‍ഷിപ്പ് മത്സരത്തില്‍ പങ്കെടുക്കാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിന് ക്ഷണം. 2017 ഏപ്രില്‍ 7 മുതല്‍ 12 വരെ യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, മിഡില്‍ ഈസ്റ്റ്, സെന്‍ട്രല്‍ ഏഷ്യ മുതലായ പ്രദേശങ്ങളിലെ  യൂനിവേഴ്‌സിറ്റി ഡിഗ്രിതല വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്ന പ്രധാന ഡിബേറ്റ് മല്‍സരങ്ങളിലൊന്നാണ് ഖത്തര്‍ ഡിബേറ്റ.് വിദ്യര്‍ഥികള്‍ക്കിടയില്‍ സഹവര്‍ത്തിത്വവും പരസ്പര ധാരണയും സഹകരണവും വളര്‍ത്തുവാനും ഇതര അഭിപ്രായങ്ങള്‍ അറിയാനും ആദരിക്കാനുള്ള പ്രവണത വളര്‍ത്താനും ഉതകുന്ന രൂപത്തിലാണ് ഡിബേറ്റ് രൂപകല്പന ചെയ്തിട്ടുള്ളത്. മൂന്ന് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന 5 കോളിഫയിങ്ങ് റൗണ്ട് മത്‌സരങ്ങള്‍ തുടര്‍ന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, പ്രീ ഫൈനല്‍, ഫൈനല്‍ എന്നിവയിലൂടെയാണ് ചാംപ്യന്‍മാരെ തിരഞ്ഞെടുക്കുക. ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്റര്‍, മര്‍ക്വസ് സിറ്റി സെന്റര്‍ ഹോട്ടല്‍ സമുചയം എന്നിവിടങ്ങളാണ് മല്‍സര വേദി. ഖത്തര്‍ മ്യൂസിയം പേള്‍ സെന്റര്‍, വാഫിഖ് സൂക്ക് എന്നിവ സന്ദര്‍ശിക്കാനുള്ള അവസരവും സംഘാടകര്‍ ഒരുക്കുന്നുണ്ട്. ലോകത്തിലെ വിവിധ യൂനിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥികളെയും അവരുടെ കലാസാംസ്‌കാരിക അനുഭവങ്ങളെയും പങ്കുവെക്കാനുള്ള അവസരമായാണ് ഖത്തര്‍ അന്താരാഷ്ട്ര ഡിബേറ്റ് അറിയപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക