|    Jun 22 Fri, 2018 10:47 pm
FLASH NEWS

അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പിച്ച് ഒരുങ്ങുന്നു

Published : 26th November 2016 | Posted By: SMR

തിരുവനന്തപുരം: കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ പിച്ചുകളൊരുങ്ങുന്നു. സ്റ്റേഡിയത്തിന്റ മധ്യഭാഗത്തായി 5 വിക്കറ്റുകളാണ് ഒരുങ്ങുന്നത്. വിവിധ തട്ടുകളായി അതീവശ്രദ്ധയോടെയാണ് പിച്ച് നിര്‍മിക്കുന്നത്. നിലവില്‍ ഔട്ട് ഫീല്‍ഡില്‍ ഫുട്്—ബോള്‍ കളിക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ 22 മില്ലി മീറ്റര്‍ വലിപ്പത്തില്‍ പുല്ല് പതിപ്പിച്ചിട്ടുണ്ട്. ക്രമേണ ഇത് ക്രിക്കറ്റിന് ഉപയോഗിക്കാന്‍ പ്രാപ്തമായ രീതിയില്‍ 6 മുതല്‍ 7 മില്ലീ മീറ്റര്‍ വലിപ്പത്തിലേക്ക് മാറ്റും. തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ കെസിഎയുടെ വിദഗ്ധരായ ക്യൂറേറ്റര്‍മാരാണ് പിച്ച് നിര്‍മിക്കുന്നത്. ഡിസംബര്‍ അവസാനവാരത്തോടെ പിച്ചിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുകയും ജനുവരി പകുതിയോടെ മല്‍സരങ്ങള്‍ക്കായി സജ്ജമാ—ക്കാനുമാണ് ലക്ഷ്യമിടുന്നത്. പിച്ചിന് പുറത്ത് പരിശീലനത്തിനായി 6 പിച്ചുകളും നിര്‍മിക്കുന്നുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് സ്റ്റേഡിയത്തെ ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഫഌഡ്‌ലൈറ്റ് സംവിധാനമുള്ള സ്റ്റേഡിയം ദേശീയ- അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കും ബിസിസിഐ നടത്തുന്ന ഫസ്റ്റ് ക്ലാസ് മല്‍സരങ്ങള്‍ക്കും പുറമെ, ഐപിഎല്‍ മല്‍സരങ്ങള്‍ക്കും വേദിയാവും. അത്യാധുനിക സൗകര്യങ്ങളോടെയാണ് 50,000 കാണികളെ ഉള്‍ക്കൊള്ളാവുന്ന സ്‌പോര്‍ട്ട്‌സ് ഹബ്ബ് നിര്‍മിച്ചിരിക്കുന്നത്. വിശാലമായ മീഡിയാ റൂം, പ്ലെയേഴ്‌സ് ഡ്രസിങ്് റൂമുകള്‍, വിഐപി എന്‍ക്ലോഷറുകള്‍, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍, സ്വിമ്മിങ്് പൂളുകള്‍, സ്‌ക്വാഷ് കോര്‍ട്ടുകള്‍, ഔട്ട് ഡോര്‍ ക്രിക്കറ്റ് നെറ്റുകള്‍, ഔട്ട്‌ഡോര്‍ ഗെയിമുകള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയ്ക്കു പുറമെ കണ്‍വന്‍ഷന്‍-കോണ്‍ഫറന്‍സ് സെന്ററുകള്‍, അതിഥി സല്‍ക്കാരകേന്ദ്രങ്ങള്‍ എന്നിവയും മറ്റു പ്രത്യേകതകളാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss