|    Oct 16 Tue, 2018 3:58 pm
FLASH NEWS

അന്താരാഷ്ട്ര നീന്തല്‍ സമുച്ചയത്തിലെ കെട്ടിടങ്ങള്‍ക്ക് ചോര്‍ച്ച; ചുവരുകള്‍ക്ക് വിള്ളല്‍

Published : 12th September 2017 | Posted By: fsq

 

വെഞ്ഞാറമൂട്: അന്താരാഷ്ട്ര നീന്തല്‍ സമുച്ചയത്തിലെ കെട്ടിടങ്ങളില്‍ പലതിലും ചോര്‍ച്ച. ചുമരുകള്‍ക്ക് വിള്ളല്‍, കുളിമുറികളുടെ വാതിലുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയില്‍. കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ കൊപ്പത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ അംബേദ്കര്‍ ഇന്റര്‍ നാഷനല്‍ അക്വാട്ടിക് കോംപ്ലക്‌സിലാണ് ഇത്തരമൊരു സ്ഥിതി വിശേഷം. സ്‌പോര്‍ട്്‌സ് കൗണ്‍സിലിന്റെ കീഴിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെങ്കിലും കേരളാ അക്വാട്ടിക് അസോസിയേഷനാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നീന്തല്‍ താരങ്ങളെ വാര്‍ത്തെടുത്തിട്ടുള്ള പ്രദേശമെന്ന നിലയിലും ഇപ്പോഴും ഏറ്റവും കൂടുതല്‍ പേര്‍ നീന്തല്‍ പരിശീലനം നേടുന്ന സ്ഥലമെന്ന നിലയിലാണ് കേരളത്തില്‍ അന്താരാഷ്ട്ര നീന്തല്‍കുളം സ്ഥാപിക്കാനുദ്ദേശിച്ചപ്പോള്‍ പിരപ്പന്‍കോട് ഗ്രാമത്തിന് നറുക്ക് വീണത്. 2000 ല്‍ ആണ് നീന്തല്‍ സമുച്ചയത്തിന്റെ പണികള്‍ ആരംഭിച്ചത്. നീന്തല്‍ താരങ്ങള്‍ക്കുള്ള ഹോസ്റ്റല്‍, ഓഫിസ് റൂം, ബിഗിനേഴ്‌സ് പൂള്‍, ഡ്രൈവിങ് പൂള്‍, സ്വിമ്മിങ് പൂള്‍, ഗാലറിയുമടങ്ങുന്ന തുടങ്ങി എല്ലാ സൗകര്യങ്ങളും അടങ്ങുന്ന ഒരു അന്താരാഷ്ട്ര നീന്തല്‍കുളം നിര്‍മിക്കലായിരുന്നു ലക്ഷ്യം. ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്്ഷന്‍ കോര്‍പറേഷനാണ് പണി ആദ്യം ഏറ്റെടുത്തത്. എന്നാല്‍ കുറെ പണികള്‍ ചെയ്ത ശേഷം നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് അവര്‍ പണി ഉപേക്ഷിച്ചു. പിന്നീട് ആലപ്പുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചാരങ്ങാട് കണ്‍സ്ട്രക്്ഷന്‍ കമ്പനി പണി ഏറ്റെടുത്തു. പലവര്‍ഷങ്ങളില്‍ നടന്ന പണിക്കിടയില്‍ നിശ്ചിത നിലവാരം പുലര്‍ത്താന്‍ കമ്പനി അധികൃതരോ ശ്രദ്ധിക്കാന്‍  ബന്ധപ്പെട്ട അധികാരികളോ ഉണ്ടായില്ല. കൂടാതെ തിരക്കിട്ട് ഉദ്ഘാടനം നടത്താനായി ഗുണനിലവാരത്തെല്‍ വിട്ടുവീഴ്ച ചെയ്യേണ്ടതായും വന്നുവെന്ന് ഒരു ഘട്ടത്തില്‍ കരാറുകാരന്‍ തന്നെ പറഞ്ഞിരുന്നു. ഇതൊക്കെകൊണ്ടാവണം പണിപൂര്‍ത്തിയാവും മുമ്പെ കെട്ടിടങ്ങളില്‍ ചോര്‍ച്ചയും ചുമരുകള്‍ക്ക് വിള്ളലുകളും കുളിമുറിയുടെ വാതിലുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാവുകയുമായിരുന്നു. ദേശീയ തലത്തിലുള്ള മല്‍സങ്ങള്‍ക്കുള്ള കേരളത്തിലെ പ്രധാന വേദിയാണ് നീന്തല്‍ കുളം. നൂറുകണക്കിന് പേരാണ് മല്‍സരത്തിനും പരിശീലനത്തിനുമൊക്കെയായി ഇവിടെ എത്തുന്നത്. എന്നാല്‍ സ്ഥാപനത്തിന്റെ പേരിനനുസൃതമായി നിലവാരം മെച്ചപ്പെടുത്തുന്നതിനോ നിലവിലെ അപാകതകള്‍ പരിഹരിക്കുന്നതിനോ സ്‌പോര്‍ട്ട് കൗണ്‍സില്‍ അധികൃതരോ അക്വാട്ടിക് അസോസിയേഷനോ താല്‍പര്യം കാണിക്കാറില്ലെന്ന അഭിപ്രായമാണ് നീന്തല്‍ താരങ്ങള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss