|    Mar 24 Fri, 2017 1:30 am
FLASH NEWS

അന്താരാഷ്ട്ര ജലദിനം : കുറ്റിപ്പുറത്ത് നിളയില്‍ നാളെ 101 പട്ടം പറത്തും

Published : 21st March 2017 | Posted By: fsq

 

കുറ്റിപ്പുറം: അന്താരാഷ്ട്ര ജലദിനമായ മാര്‍ച്ച് 22ന് പരിസ്ഥിതി സംഘടനയായ റീ-എക്കോയും വണ്‍ ഇന്ത്യ കൈറ്റും ജെസിഐ കുറ്റിപ്പുറം ചാപ്റ്ററും സംയുക്തമായി നിളയുടെ സംരക്ഷണവും ജലസംരക്ഷണവും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ കൂട്ടായ്മ നടത്തും. വൈകീട്ട് മൂന്നു മണിക്ക് നിളാ പാര്‍ക്ക് പരിസരത്ത് വാട്ടര്‍ മാനേജ്‌മെന്റ് സ്‌പെഷലിസ്റ്റ് മാധവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.
പരിസ്ഥിതി പ്രവര്‍ത്തകന്‍ സി രാജഗോപാല്‍ വിഷയം അവതരിപ്പിക്കും തുടര്‍ന്ന് നാലു മണിക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട 101 നദികളുടെ പേരുള്ള പട്ടങ്ങള്‍ വാനില്‍ പറത്തും. വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ജലസംരക്ഷണ പ്രതിജ്ഞയെടുക്കും.  കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ വിളിച്ചോതുന്ന കഥകളി പട്ടവും ദേശീയതയെ ഉണര്‍ത്തുന്ന ത്രിവര്‍ണ പട്ടവും ആകാശത്തെയും ജലത്തെയും സൂചിപ്പിക്കുന്ന നീല പട്ടവും പറത്തും. മരിക്കുന്ന നിളയും ജനിക്കുന്ന തലമുറയും എന്ന വിഷയത്തില്‍ സംവാദവും സംഘടിപ്പിച്ചിട്ടുണ്ട്.

 

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക